കോറ ഡൗ (1868-1915) ഒഹായോയിലെ സിൻസിനാറ്റിയിലെ ഒരു ഫാർമസിസ്റ്റായിരുന്നു, അവർ അക്കാലത്തെ മുൻനിര വനിതാ ഫാർമസിസ്റ്റായിരുന്നു. അവർ മരിക്കുമ്പോൾ അവരുടെ പേരിൽ പതിനൊന്ന് ഫാർമസി സ്റ്റോറുകൾ ഉണ്ടായിരുന്നു. [1] [2] [3] അവരുടെ പിതാവിന് ഒരു മരുന്നുകട ഉണ്ടായിരുന്നു. അവർ സിൻസിനാറ്റി കോളേജ് ഓഫ് ഫാർമസിയിൽ നിന്ന് ബിരുദം നേടി. പിന്നീട് തന്റെ പിതാവ് മരിച്ചപ്പോൾ അവർ സ്റ്റോർ ഏറ്റെടുത്തു. അവർ ഒരു ഐസ്ക്രീം ഫാക്‌ടറി വാങ്ങുകയും അവരുടെ സ്വന്തം ബ്രാൻഡ് ഐസ്ക്രീം നിർമ്മിക്കുകയും ചെയ്തു. അതിന്റെ കാരണം അവളുടെ സ്റ്റോറിൽ നിന്നു വിൽക്കുന്ന ഇനം നല്ലത് ആണെന്ന് അവൾ കരുതിയിരുന്നില്ല. അവൾ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ പ്രതിഫലം നൽകുകയും സ്ത്രീകൾക്ക് അവിടെ സുഖപ്രദമായിരിക്കത്തക്കവിധം അവളുടെ കടകൾ സജ്ജീകരിച്ചു. [4]അവളുടെ സ്റ്റോറുകൾ സാധാരണ റീട്ടെയിൽ വിലയേക്കാൾ താഴെ ഉള്ള വിലയിൽ ഉൽപ്പന്നങ്ങൾ വിറ്റു, അന്ന് അങ്ങനെയൊന്നും പലപ്പോഴും ആരും ചെയ്യാറില്ലായിരുന്നു. ഇക്കാരണത്താൽ ചില നിർമ്മാതാക്കൾ അവൾക്ക് സാധനങ്ങൾ വിൽക്കാൻ വിസമ്മതിച്ചു. പക്ഷേ അവർ കോടതിയിൽ പോകുകയും അവരുടെ വിലനിർണ്ണയ രീതികളെ വെല്ലുവിളിക്കുകയും വിജയിക്കുകയും ചെയ്തു

കോറ ഡൗ

അവൾക്ക് മൃഗങ്ങളിലും താൽപ്പര്യമുണ്ടായിരുന്നു, കൂടാതെ കുതിരകൾക്ക് രണ്ടാഴ്ചത്തെ വാർഷിക അവധി നൽകണമെന്ന ആശയത്തിനായി ദേശീയതലത്തിൽ അവർ പ്രചാരണം നടത്തി. [5]

1897ൽ അവർ അക്കൗണ്ടന്റ് വില്യം ഡബ്ല്യു. ഗൂഡിയെ [6] വിവാഹം കഴിച്ചു. 1904നു ശേഷം അവർ അമ്മയെ പരിചരിച്ചു.

മോശം ആരോഗ്യം കാരണം 1915-ൽ അവൾ തന്റെ ബിസിനസ്സ് ഒരു നിക്ഷേപ ഗ്രൂപ്പിന് വിറ്റു, ആ വർഷം അവസാനം മരിച്ചു. [7] [8] വില്യം ഹോവാർഡ് ടാഫ്റ്റ് അവളെ അഭിനന്ദിച്ചു. [9] അവളുടെ വിൽപത്രത്തിൽ അവൾ സിൻസിനാറ്റി സിംഫണി ഓർക്കസ്ട്രയ്ക്ക് $700,000-ലധികം നൽകി; അവൾ എല്ലായ്പ്പോഴും സംഗീതത്തെ സ്നേഹിക്കുകയും ഒരു സംഗീതജ്ഞയാകാൻ ആഗ്രഹിക്കുകയും ചെയ്തു.

റഫറൻസുകൾ തിരുത്തുക

  1. Fox, Irving P. (1915). "The Spatula - Google Books". Retrieved 2017-03-18.
  2. Henderson, ML; Worthen, DB (2004). "Cora Dow (1868-1915) - pharmacist, entrepreneur, philanthropist". Pharm Hist. 46 (3): 91–105. PMID 15712452.
  3. "Guest column: Cora Dow, ahead of her time | Cincinnati.com | cincinnati.com". news.cincinnati.com. Archived from the original on 28 February 2014. Retrieved 27 January 2022.
  4. James Weber. "News Northern Kentucky | The Enquirer | cincinnati.com". Nky.cincinnati.com. Retrieved 2017-03-18.
  5. James Weber. "News Northern Kentucky | The Enquirer | cincinnati.com". Nky.cincinnati.com. Retrieved 2017-03-18.James Weber. "News Northern Kentucky | The Enquirer | cincinnati.com". Nky.cincinnati.com. Retrieved 2017-03-18.
  6. "Guest column: Cora Dow, ahead of her time | Cincinnati.com | cincinnati.com". news.cincinnati.com. Archived from the original on 28 February 2014. Retrieved 27 January 2022."Guest column: Cora Dow, ahead of her time | Cincinnati.com | cincinnati.com". news.cincinnati.com. Archived from the original on 28 February 2014. Retrieved 27 January 2022.
  7. James Weber. "News Northern Kentucky | The Enquirer | cincinnati.com". Nky.cincinnati.com. Retrieved 2017-03-18.James Weber. "News Northern Kentucky | The Enquirer | cincinnati.com". Nky.cincinnati.com. Retrieved 2017-03-18.
  8. "Guest column: Cora Dow, ahead of her time | Cincinnati.com | cincinnati.com". news.cincinnati.com. Archived from the original on 28 February 2014. Retrieved 27 January 2022."Guest column: Cora Dow, ahead of her time | Cincinnati.com | cincinnati.com". news.cincinnati.com. Archived from the original on 28 February 2014. Retrieved 27 January 2022.
  9. "N.A.R.D. Notes - National Association of Retail Druggists (U.S.) - Google Books". 1916. Retrieved 2017-03-18.
"https://ml.wikipedia.org/w/index.php?title=കോറ_ഡൗ&oldid=3911746" എന്ന താളിൽനിന്ന് ശേഖരിച്ചത്