ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റിനു വടക്കുകിഴക്കായി കാണുന്ന ചെറുതും ഏറെയും മനുഷ്യവാസമില്ലാത്തതുമായ ദ്വീപുകളുടെയും പവിഴപ്പുറ്റുകളുടെയും കൂട്ടത്തെയാണ് കോറൽ സീ ഐലന്റ്സ് ടെറിട്ടറി എന്നുവിളിക്കുന്നത്. കോറൽ സീയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വില്ലിസ് ദ്വീപാണ് ഇതിൽ മനുഷ്യവാസമുള്ള ഏക ദ്വീപ്. 780,000 കിലോമീറ്റർ2 വിസ്തീർണ്ണമുള്ള ഈ പ്രദേശം ഗ്രേറ്റ് ബാരിയർ റീഫിന്റെ പുറത്തുള്ള അറ്റത്തുനിന്ന് കിഴക്കോട്ടും തെക്കോട്ടും നീണ്ടുകിടക്കുന്നു. ഹെറാൾഡ്സ് ബീക്കൺ ഐലന്റ്, ഓസ്പ്രേ പവിഴപ്പുറ്റ്, വില്ലിസ് ഗ്രൂപ്പ് തുടങ്ങി പതിനഞ്ച് പവിഴപ്പുറ്റുകളൂം ദ്വീപുകളും ഈ പ്രദേശത്തുണ്ട്.[1]

കോറൽ സീ ഐലന്റുകളുടെ ഭൂപടം
കോറൽ സീ ഐലന്റ് ടെറിട്ടറിയുടെ ഭൂപടം

കുറിപ്പുകൾ

തിരുത്തുക
  1. Geoscience Australia. Coral Sea Islands Archived 2006-08-21 at the Wayback Machine.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

19°05′27″S 150°54′06″E / 19.09083°S 150.90167°E / -19.09083; 150.90167