ചില പ്രത്യേക സംസ്കാരങ്ങളിൽ/ജന വിഭാഗങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഒരു മനോരോഗമാണ് കോറോ(Koro).രോഗിക്ക് തന്റെ ബാഹ്യ ലൈംഗികാവയവങ്ങൾ ചുരുങ്ങിപ്പോകുന്നതായി ഒരു തീവ്രമായ വിശ്വാസം ജനിക്കുന്നതാണ് പ്രാഥമിക രോഗ ലക്ഷണം.ലൈംഗികാവയവങ്ങൾ ഉൾവലിഞ്ഞ് അപ്രത്യക്ഷമാകുമെന്നും അതോടെ മരണം സംഭവിക്കുമെന്നും രോഗി ഭയക്കുന്നു.എന്നാൽ പരിശോധനയിൽ ബാഹ്യ ലൈംഗികാവയവങ്ങൾക്ക് ആകൃതിയിലോ വലിപ്പത്തിലോ ഒരു വ്യത്യാസവും കാണുകയില്ല.ചുരുങ്ങുന്ന ലിംഗം(shrinking penis) എന്നും ഈ രോഗം അറിയപ്പെടുന്നു.ചൈന,മലേഷ്യ,ജപ്പാൻ,ഇന്ത്യ തുടങ്ങിയ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ മംഗോളിയൻ വംശജരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.എന്നാൽ അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലുമെല്ലാം ഈ രോഗം മറ്റു വംശജരിലും രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും രോഗം കാണപ്പെടുന്നുണ്ട്.

കോറോ (മനോരോഗം)
സ്പെഷ്യാലിറ്റിസൈക്യാട്രി, clinical psychology Edit this on Wikidata

പേരിന്റെ ഉത്പത്തി

തിരുത്തുക

മലായ് ഭാഷയിലെ 'ആമയുടെ തല' എന്നർത്ഥമുള്ള 'കുറാ' എന്ന പദത്തിൽ നിന്നോ ചുരുങ്ങുക എന്നർത്ഥമുള്ള 'കെറുക്' എന്ന പദത്തിൽ നിന്നോ ആണ് കോറോ എന്ന പദത്തിന്റെ ഉത്പത്തി എന്ന് കരുതപ്പെടുന്നു.

കാരണങ്ങൾ

തിരുത്തുക

ലൈംഗിക വളർച്ചാ സമയത്ത്(puberty) ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അജ്ഞത,വ്യക്തിത്വ രൂപീകരണത്തിലെ പ്രശ്നങ്ങൾ,പാരമ്പര്യ വിശ്വാസങ്ങൾ,കുറ്റബോധം എന്നിവയെല്ലാം കാരണമാകുന്നുണ്ട്.

പരിശോധന

തിരുത്തുക

മാനസിക പരിശോധനയും ശാരീരിക പരിശോധനയും നടത്തുന്നു.

ചികിത്സ

തിരുത്തുക

രോഗിയെ ആശ്വസിപ്പിക്കുക,ധൈര്യപ്പെടുത്തുക,ലൈംഗികാവയവങ്ങളുടെ ഘടനയും ധർമ്മവും വിശദീകരിച്ചു കൊടുക്കുക എന്നിവയെല്ലാം ചികിത്സയുടെ ഭാഗമാണ്.

"https://ml.wikipedia.org/w/index.php?title=കോറോ_(മനോരോഗം)&oldid=3529949" എന്ന താളിൽനിന്ന് ശേഖരിച്ചത്