കോറിയോആൻജിയോമ
പ്ലാസന്റയിലെ ബെനിൻ ട്യൂമറാണ് കോറിയോൻജിയോമ. രക്തക്കുഴലുകൾ അടങ്ങിയ പ്ലാസന്റയിലെ ഒരു ഹാർമറ്റോമ പോലെയുള്ള വളർച്ചയാണിത്.[1] ഇത് ഏകദേശം 0.5 മുതൽ 1% വരെ ഗർഭാവസ്ഥയിൽ കാണപ്പെടുന്നു.[2] ഇത് കൂടുതലും ഗർഭാവസ്ഥയുടെ രണ്ടാം ത്രിമാസത്തിലാണ് അൾട്രാസോണിക് രോഗനിർണയം നടത്തുന്നത്. വലിയ കോറിയോൻജിയോമ ഗർഭാവസ്ഥയിൽ സങ്കീർണതകൾ ഉണ്ടാക്കുന്നതായി അറിയപ്പെടുന്നു. അതേസമയം ചെറിയവ ലക്ഷണങ്ങളില്ലാത്തവയാണ്.
കോറിയോആൻജിയോമ | |
---|---|
മറ്റ് പേരുകൾ | Placental hemangioma |
Placenta with an especially large 10cm chorioangioma |
അവതരണം
തിരുത്തുകമിക്ക കോറിയോൻജിയോമാസ്കളും ക്ലിനിക്കലി പ്രാധാന്യമുള്ളവയല്ല. അതായത് പ്ലാസന്റൽ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നില്ല.
സങ്കീർണതകൾ
തിരുത്തുകവലുത് (4 അല്ലെങ്കിൽ 5 സെ.മീറ്ററിൽ കൂടുതൽ) അല്ലെങ്കിൽ ഒന്നിലധികം കോറിയോൻജിയോമാസ് സങ്കീർണതകളിലേക്ക് നയിച്ചേക്കാം.[1][3] പോളിഹൈഡ്രാംനിയോസ്, മാസം തികയാതെയുള്ള പ്രസവം, ഹീമോലിറ്റിക് അനീമിയ, ഗർഭപിണ്ഡത്തിന്റെ കാർഡിയോമെഗാലി, ഗർഭപിണ്ഡത്തിന്റെ ത്രോംബോസൈറ്റോപീനിയ, ഗർഭാശയ വളർച്ചാ മാന്ദ്യം, പ്രീക്ലാംപ്സിയ, അബ്രപ്ഷൻ ഓഫ് പ്ലാസന്റ, അപായ വൈകല്യങ്ങൾ എന്നിവയാണ് സങ്കീർണതകൾ.[2][4]
ചരിത്രം
തിരുത്തുക1798-ൽ ക്ലാർക്കാണ് കോറിയോൻജിയോമയെ ആദ്യമായി വിവരിച്ചത്.
എപ്പിഡെമിയോളജി
തിരുത്തുകപ്ലാസന്റയിലെ ഏറ്റവും സാധാരണമായ ട്യൂമർ ആണ് ഇത്. 5 സെ.മീ വ്യാസത്തിൽ കൂടുതലുള്ള കോറിയോആൻജിയോമകൾ അപൂർവമാണ്. 1:3500 മുതൽ 1:16,000 വരെ ജനനനിരക്കിലാണ് ഇത് സംഭവിക്കുന്നത്.[5] 14-139:10,000 ജനനങ്ങളുള്ള ചെറിയ കോറിയോൻജിയോമാസ് കൂടുതലായി കാണപ്പെടുന്നു.[6] എന്നിരുന്നാലും, പല ചെറിയ കോറിയോൻജിയോമാസ് സോണോളജിക്കൽ ദൃശ്യമാകണമെന്നില്ല, അതിനാൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. ഒരു ക്ലിനിക്കൽ പഠനത്തിൽ, പകുതിയിലധികം മുഴകളും ഹിസ്റ്റോളജിക്കൽ ടെക്നിക്കുകൾ വഴി മാത്രമാണ് കണ്ടെത്തിയത്.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 Amer HZ, Heller DS (2010). "Chorangioma and related vascular lesions of the placenta--a review". Fetal Pediatr Pathol. 29 (4): 199–206. doi:10.3109/15513815.2010.487009. PMID 20594143. S2CID 29374313.
- ↑ 2.0 2.1 U, Ruman; TS, Chowdhury (July 2012). "Placental chorioangioma : A case report" (PDF). Birdem Medical Journal. 2 (2): 113–115. doi:10.3329/birdem.v2i2.12326. Archived from the original (PDF) on 2013-05-31. Retrieved 9 December 2016.
- ↑ Lež C, Fures R, Hrgovic Z, Belina S, Fajdic J, Münstedt K (2010). "Chorangioma placentae". Rare Tumors. 2 (4): e67. doi:10.4081/rt.2010.e67. PMC 3019602. PMID 21234259.
- ↑ 4.0 4.1 Kodandapani, Sreelakshmi (2012). "Chorioangioma of Placenta: A Rare Placental Cause for Adverse Fetal Outcome". Case Reports in Obstetrics and Gynecology. 2: 913878. doi:10.1155/2012/913878. PMC 3384918. PMID 22754703.
- ↑ UI, Esen; SU, Orife (1997). "Placental chorioangioma: a case report and literature review". British Journal of Clinical Practice. 3 (51): 181–182.
- ↑ H, Fox (1967). "Vascular tumors of the placenta". Obstetrical & Gynecological Survey. 22 (5): 697–711. doi:10.1097/00006254-196710000-00001. PMID 4863447.
External links
തിരുത്തുകClassification |
---|