ഇന്ത്യൻ മഹാസമുദ്രത്തിലെ മൊസാംബിക് മഡഗാസ്‌ക്കർ എന്നീ ദ്വീപുകൾക്കു അടുത്തു കിടക്കുന്ന കൊമോറോസ്, മയോട്ടെ ദ്വീപുകളിലെ പ്രധാന ഭാഷയാണ് കോമൊറിയൻ ഭാഷ. സബാക്കി ഉപഭാഷകളുടെ ഒരു വിഭാഗമാണ് ഈ ഭാഷ എങ്കിലും സ്വാഹിലി ഭാഷയേക്കാൾ അറാബിക് സ്വാധീനം കുറവാണ്. ഷിൻഡ്‌സുവാനി, ഷിമോർ, ശിംവാലി ഷിങ്ങസിജ എന്നിങ്ങനെ ഓരോ ദ്വീപിലും പല തരത്തിലുള്ള ഭാഷയാണ് നിലവിലുള്ളത്.


ഔദ്യോധികമായി അക്ഷരമാല 1992 വരെ ഈ ഭാഷയ്ക്ക് ഇല്ല. ചരിത്രപരമായി ഈ ഭാഷ അറബിക്കിൽ ആണ് എഴുതിക്കൊണ്ടിരുന്നത്. അധിനിവേശ ഭരണത്തിന് ശേഷം ലാറ്റിൻ ഭാഷയിൽ എഴുതുന്നുണ്ട്. ഈ രീതി ഇപ്പോൾ സർക്കാർ പ്രോത്സാഹിപ്പിച്ചു പോരുന്നു. പുസ്തകങ്ങളിലും സാഹിത്യങ്ങളിലും എല്ലാം അറബിക് ആണ് ഇപ്പോഴുമുള്ളതു.

[Udzima wa ya Masiwa ഉഡ്‌സീമ വാ യ മസിവ] എന്ന ദേശീയ ഗാനം ഈ ഭാഷയിൽ ആണ്.

"https://ml.wikipedia.org/w/index.php?title=കോമൊറിയൻ_ഭാഷ&oldid=2411815" എന്ന താളിൽനിന്ന് ശേഖരിച്ചത്