കോട്ടിക്കുളം സ്രാത്തുങ്കാൽ മഖ്ബറ

സ്രാത്തുങ്കാൽ
സ്രാത്തുങ്കാൽ മഖ്ബറ

ചരിത്രം

തിരുത്തുക

പതിനഞ്ചാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ കച്ചവടാവശ്യാർത്ഥം മലബാറിലേക്ക് വന്ന പോർച്ചുഗീസുകാർ ലക്ഷ്യമിട്ടിരുന്നത് ഈ പ്രദേശത്ത് സുലഭമായിരുന്ന കുരുമുളകിൻറെയും ഇഞ്ചിയുടേയും വ്യാപാര കുത്തകയായിരുന്നു. അന്നേവരെ നിലനിന്നിരുന്ന മലബാറുകാരുടെ അറബികളുമായുള്ള സുഹൃദ് കച്ചവടം തകർത്ത് പോർച്ചുഗീസുകാർ അവരുടെ ലക്ഷ്യം സ്വായത്തമാക്കി. ഇതിന് വേണ്ടി അവർ ക്രൂരമായ അക്രമങ്ങളും അഴിച്ചുവിട്ടു. മലബാറിൽ നിന്ന് കച്ചവടാവശ്യാർത്ഥം പോകുന്ന കപ്പലുകളെ കൊള്ളയടിച്ചും യാത്രാ സംഘങ്ങളെ അംഗഛേദം വരുത്തി കൊന്നും കടലിലേക്ക് തള്ളി സാധാരണ ജനങ്ങളോട് പോർച്ചുഗീസുകാർ കാട്ടിയ ക്രൂരതക്ക് അതിരും കണക്കുമുണ്ടായിരുന്നില്ല.

അകാരണമായി ദേഹോപദ്രവം ചെയ്യുക, പരിഹസിക്കുക, അപമാനിക്കുക മുഖത്തും ശരീരത്തിലും കാർക്കിച്ചുതുപ്പുക, ഹജ്ജ് യാത്ര മുടക്കുക തുടങ്ങി പലവിധത്തിലും പല തരത്തിലും മലബാറിലെ മുസ്ലിംകളെ അവർ ഉപദ്രവിച്ചുകൊണ്ടിരുന്നു. കുലീനകളായ എത്രയോ മുസ്ലിം സ്ത്രീകളെ പോർച്ചുഗീസുകാർ മാനഭംഗത്തിന് ഇരയാക്കി, എത്രയോ മുസ്ലിംകളെ അവർ നിർബന്ധിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യിപ്പിച്ചു. ഇതൊക്കെ അവരുടെ ചെയ്തികളുടെ ഉദാഹരണങ്ങൾ മാത്രമാണ്. പോർച്ചുഗീസുകാരുടെ അക്രമത്തെ പ്രതിരോധിക്കുക ഇവിടത്തെ മുസ്ലിംകളുടെ കടമയായിരുന്നു. അത്തരത്തിലുള്ള ചെറുത്തുനിൽപ്പുകളിൽ മുസ്ലിംകൾക്ക് തുണയായി കോഴിക്കോട് സാമൂതിരി രാജവംശം അടിയുറച്ച പിന്തുണ നൽകി. പക്ഷെ ഇതുകൊണ്ടൊന്നും പോർച്ചുഗീസുകാർക്ക് വലിയപോറലൊന്നും ഏറ്റില്ല. അവർ അവരുടെ കച്ചവട ശൃംഖല മലബാറിൽ നിന്ന് അയൽ ദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. പോർച്ചുഗീസുകാർക്കെതിരെയുള്ള നാവികയുദ്ധത്തിൻറെ അമരക്കാരൻ കുഞ്ഞാലിമരയ്ക്കാരായിരുന്നു. അവർ സധൈര്യം പോർച്ചുഗീസ് പടയെ നേരിട്ടു. ഇത്തരത്തിലുള്ള ചെറുത്തുനിൽപ്പുകൾ മലബാറിലങ്ങോളമിങ്ങോളമുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലുള്ള പോർച്ചുഗീസ് അധിനിവേശത്തിനെതിരെയുള്ള ഒരു പ്രധാന ചെറുത്തുനിൽപ്പാണ് കോട്ടിക്കുളത്ത് ഉണ്ടായത്.

കോട്ടിക്കുളത്തിൻറെ ചരിത്രം

തിരുത്തുക

കാസർകോട് തളങ്കര, ചെമ്മനാട് പ്രദേശങ്ങളിൽ ഇസ്ലാം മതം പ്രചരിക്കുന്പോൾ തന്നെ കോട്ടിക്കുളത്തും ഇസ്ലാം മതം പ്രചരിച്ചിരുന്നു. കോട്ടിക്കുളത്തേക്ക് ജുമുഅ നമസ്കാരത്തിന് തെക്കുനിന്ന് വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ തന്നെ ആളുകൾ എത്താറുണ്ടെന്ന് പഴമക്കാർ പറഞ്ഞു തരാറുണ്ട്. കോട്ടിക്കുളം പള്ളിക്കുചുറ്റുമുണ്ടായിരുന്ന അനേകം പറന്പുകൾ അക്കാലത്തെ ഭരണാധികാരികൾ പള്ളിക്കുവിട്ടുനൽകി. പ്രസ്തുത ഭൂമി പാട്ടത്തിന് എടുത്ത് അതിൽ കൃഷിചെയ്തും വീടുകൾ നിർമ്മിച്ചും മുസ്ലിംകൾ പള്ളിക്ക് ചുറ്റുമായി താമസിച്ചുവന്നു. അക്കാലത്ത് ഈ പ്രദേശത്തെ കോട്ടിക്കുളം നഗരം എന്നാണ് അറിയപ്പെട്ടിരുന്നത്. കുളങ്ങളുടെ പറുദീസകൊണ്ടായിരിക്കാം ഈ നാടിന് കോട്ടിക്കുളം എന്ന പേര് വന്നത്. ടിപ്പുസുൽത്താൻറെ ഭരണകാലത്ത് 25 ഉറുപ്പിക നിശ്ചയിച്ച് പള്ളിക്കായി വർഷത്തിൽ നൽകിയിരുന്നു. വിശാലമായ ഖബർസ്ഥാനാണ് പള്ളിക്കുചുറ്റുമായി നിലനിൽക്കുന്നത്.

പോർച്ചുഗീസുകാരുടെ ആഗമനം

തിരുത്തുക

കോട്ടിക്കുളം പള്ളിയുടെ വടക്കായി കുരുമുളക്, ഇഞ്ചി കൃഷി വൻ തോതിൽ വ്യാപിച്ചിരുന്നു. ഇത് കൈക്കലാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് പോർച്ചുഗീസ് കപ്പലുകൾ കോട്ടിക്കുളത്ത് നങ്കൂരമിട്ടത്. ഇവിടത്തെ ജനങ്ങൾ അവരെ സധൈര്യം നേരിടുകയും യുദ്ധത്തിലേർപ്പെടുകയും ചെയ്തു. ഗോവക്കും കൊച്ചിക്കും ഇടയിലുള്ള സഞ്ചാര മാർഗങ്ങൾക്കിടയിൽ കോട്ടിക്കുളം പോലെ മറ്റനേകം നാടുകളും പോർച്ചുഗീസ് അക്രമത്തിന് ഇരയായിട്ടുണ്ട്. ഒരൊറ്റ രാത്രികൊണ്ട് നൂറോളം ചെറുപ്പക്കാരെ യുദ്ധത്തിനായി പ്രത്യേകം തിരഞ്ഞെടുത്തു. പടവെട്ടി തിരിച്ചുവരുമെന്ന് മുതിർന്നവർക്ക് ഉറപ്പില്ലാത്തത് കൊണ്ട് നൂറ് പേരെയും പള്ളിക്കുന്നിൽ വെച്ച് നിക്കാഹ് കഴിപ്പിച്ചു. മധുവിധുകഴിഞ്ഞ് അവർ യുദ്ധത്തിനായി കടലേറി. തിരിച്ചുവന്നത് നൂറുമയ്യത്തുകളാണ്. എല്ലാവരേയും ഒരേസ്ഥലത്താണ് കബറടക്കം ചെയ്തത്. 'സ്രാതങ്ക' എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഒരുപക്ഷെ ഇത്കൊണ്ട് അർത്ഥമാക്കിയത് പറങ്കികളുമായുള്ള യുദ്ധത്തിൽ ശഹീദായ നാവികപ്പോരാളികളുടെ കബർ എന്ന നിലയിലായിരിക്കാം.ഒരു പൂമാലയുടെ ആകൃതിയിലാണ് സ്ഥലം അടയാളപ്പെടുത്തിയിരിക്കുന്നത്.

കോട്ടിക്കുളത്ത് മൺമറഞ്ഞുകിടക്കുന്ന മഹത്തുകൾ

തിരുത്തുക


  1. മഖാമുടയവർ: ഭൌതിക ജീവിതം ത്യജിച്ച് ആത്മീയ കാര്യങ്ങളിൽ മുഴുകിയ ഈ മഹാൻ, സഞ്ചരിച്ച് വിവിധ നാടുകൾ താണ്ടി വൃദ്ധനായപ്പോൾ മാത്രമാണ് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. പള്ളിയുടെ വടക്ക് ഭാഗത്തുള്ള പള്ളിക്കാൽ തറവാട്ടിലെ ഒരു മുറിയിൽ തനിച്ച് ഇബാദത്തുമായി കഴിച്ചുകൂട്ടി മരണമടഞ്ഞു. പള്ളിയുടെ തൊട്ടരികിൽ തന്നെ മറവുചെയ്തു. പേര് വ്യക്തമല്ല.കബറടക്കം കഴിഞ്ഞ് മടങ്ങവെ ഒരു ഇതര മത വിശ്വാസിക്ക് അവരുടെ ആത്മാവ് ആകശത്തേക്ക് ഉയർന്ന് പോകുന്നതായി അനുഭവപ്പെടുകയും തുടർന്ന് ഇസ്ലാം മതം സ്വീകരിക്കുകയുമുണ്ടായി.
  2. അബ്ദാജിതങ്ങൾ: ആവശ്യമായ മതപഠനത്തിന് ശേഷം ഇബാദത്തിലും മറ്റും മുഴുകി വിവിധ ദേശങ്ങളിൽ താമസിച്ചു. പിന്നീട് കോട്ടിക്കുളത്ത് താമസമാക്കി. ഇവിടെ വച്ച് തന്നെ മരണമടയുകയും ചെയ്തു. പള്ളിയുടെ മുൻവശത്തായി കബർ സ്ഥിതിചെയ്യു
  3. ബപ്പൻകുട്ടി മുസ്ല്യാർ: കോട്ടിക്കുളത്തെ ഖാസിയായിരുന്നു. ഫത്വക്കും മറ്റു വിഷയങ്ങളിലും സർവരാലും ആശ്രയിക്കപ്പെട്ടിരുന്ന പണ്ഡിതനായിരുന്നു ഈ വിനീതൻ. പൊന്നാനി ജുമഅത്ത് പള്ളിയിൽ കുറേകാലം മുദരിസായിരുന്നു. പണ്ഡിത വര്യനോട് എന്തെങ്കിലും വീഴ്ചകാട്ടിയാൽ വീഴ്ചവരുത്തിയ ആളെകൊണ്ട് പത്ത് ഏത്തം ഇടീക്കുമായിരുന്നു. ബപ്പിച്ചാക്കുള്ള പത്ത് ഏത്തമെന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു.അക്കാലത്ത് എന്തെങ്കിലും നഷ്ടപ്പെട്ടാൽ അനുകമ്പയായി ബപ്പിച്ചാക്ക് പത്ത് ഏത്തമിടാറുണ്ട്.

മഖ്ദൂമീങ്ങളുമായുള്ള ബന്ധം

തിരുത്തുക

മഖ്ദൂമീങ്ങളോട് കൂടുതൽ ബന്ധവും ബഹുമാനവുമുള്ള ഒരുപ്രദേശമായിരുന്നു കോട്ടിക്കുളം.പൊന്നാനി പള്ളിയിൽ പള്ളിക്കാൽ തറവാടിൽനിന്ന് വിളക്കിത്തിരിക്കുന്നവർക്ക് പ്രത്യേക ഇരിപ്പിടമുണ്ടായിരുന്നു. മഖ്ദൂം ഒന്നാമനും രണ്ടാമനും ഗദ്യപദ്യ രൂപത്തിൽ പല കൃതികളും രചിച്ചിട്ടുണ്ട്. അവ മുഴുവനും പറങ്കികളോടുള്ള പുണ്യയുദ്ധത്തിനുള്ള ആഹ്വാനങ്ങളായിരുന്നു. ദൈവത്തിൻറെ അടുക്കൽ ശുദ്ധ ആത്മാവുകൾക്ക് ഉന്നത സ്ഥാനമായിരുന്നു,റഫീഖുൽ അഅ്ല[അല്ലാഹു സസുഖം നൽകുന്നു]എന്ന പ്രഥമ നാമം നൽകി സംശുദ്ധരായ വ്യക്തികളെ സ്വാകതം ചെയ്യുന്നു.