പ്രമുഖ കഥകളി കലാകാരനായിരുന്നു കോട്ടയ്ക്കൽ ചന്ദ്രശേഖരൻ (ജനനം : 15 ജനുവരി 1945 - മരണം: 4 സെപ്റ്റംബർ 2019). 2011ലെ കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്.

കോട്ടക്കൽ ചന്ദ്രശേഖരൻ അർജുന വേഷത്തിൽ (2017 മാർച്ച്).

ജീവിതരേഖ

തിരുത്തുക

പാലക്കാട് ജില്ലയിലെ നടുവട്ടത്തു(പട്ടാമ്പിക്കടുത്ത് ), എ.എം. കുമാര സ്വാമി ഭട്ടതിരിപ്പാടിന്റെയും പി.വി. പാറുക്കുട്ടി വാരസ്യാരുടെയും മകനായി ജനിച്ചു. ഒൻപതാം ക്ലാസിനു ശേഷം പി.എസ്.വി. നാട്യസംഘത്തിൽ ചേർന്നു. വാഴേങ്കട കുഞ്ചുനായരുടെയും കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി നായരുടെയും ശിഷ്യനാണ്. കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിൽ കഥകളി അധ്യക്ഷനായിരുന്നു[1]. കഥകളിയിലെ നായക-പ്രതിനായക വേഷങ്ങൾ ഒന്നുപോലെ മികവോടെ അവതരിപ്പിക്കാറുണ്ടായിരുന്നു. 2019 സെപ്റ്റംബർ 4-ന് 74-ആം വയസ്സിൽ അന്തരിച്ചു.

പുരസ്കാരം

തിരുത്തുക
  • കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്
  • കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-22. Retrieved 2012-10-21.