കോട്ടയത്തെ ഡച്ച് വിദ്യാലയം
ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ വിദ്യാലയം
കോട്ടയത്തെ ഡച്ച് വിദ്യാലയം അഥവാ ഒലന്ത കളരി
തിരുത്തുകഡച്ച്കാർ കേരളത്തിലെത്തുകയും ഇവിടെയുള്ള നാട്ടുരാജ്യങ്ങളുമായി വ്യാപാരബന്ധം ഉറപ്പിക്കുകയും ചെയ്ത കാലഘട്ടത്തിൽ പല ആവശ്യങ്ങൾക്കുമായി ഈ നാട്ടിലെ ഭാഷ പഠിക്കുകയും നാട്ടുകാരെ അവരുടെ ഭാഷ പഠിപ്പിക്കേണ്ടതായും വന്നു.ഈ ആവശ്യം മുൻനിർത്തി കൊച്ചിയിലെ ഡച്ച് ഗവർണ്ണരായിരുന്ന ഹെന്റിറിക്ക് ആൻഡ്രിയൻ വാൻറീഡ് ഡച്ചുകാരുമായി വർദ്ധിച്ച വ്യാപാരമുള്ള തെക്കുംകൂർ രാജാവിനോട് ഒരു സ്ക്കൂൾ സ്ഥാപിക്കുവാൻ അനുമതി തേടി.അങ്ങനെ 1668 ൽ തെക്കുംകൂറിന്റെ ആസ്ഥാനമായ തളിക്കോട്ടക്കു സമീപം ഇന്ത്യയിലെതന്നെ ആദ്യത്തെ വൈദ്ദേശിക ബഹുഭാഷാവിദ്യാലയം പ്രവർത്തനം ആരംഭിച്ചു തദ്ദേശിയരായവണിക്കുകളും സുറിയാനി ക്രിസ്ത്യാനികളും ഡച്ചും ലാറ്റിനും പഠിക്കുകയും ഡച്ചുകാർ മലയാളവും സംസ്കൃതവും അഭ്യസിക്കുകയും ചെയ്തു. ഹെർമർ അസൻകാപ് നയിച്ച ഈ വിദ്യാലയം ഇരുപത് വർഷത്തോളം നിലനിന്നു. ഡച്ച് സ്വാധീനം കുറയുകയോ മറ്റ് കാരണത്താലോ ഈ വിദ്യാലയം കൊച്ചിയിലേക്ക് മാറ്റി സ്ഥാപിച്ചതായും പറയപ്പെടുന്നു. ഈ വിദ്യാലയത്തിൽ ഭാഷ അഭ്യസിച്ചവരുടെ സേവനം വാൻറീഡിന് ഹോർത്തൂസ് മലബാറിക്കസ് എഴുതുവാൻ വളരെയധികം സഹായിച്ചതായി വിശ്വസിക്കപ്പെടുന്നു. [1] ഡച്ച് ഗവർണ്ണരായിരുന്ന ഹെന്റിറിക്ക് ആൻഡ്രിയൻ വാൻറീഡിനെക്കുറിച്ച് ജെ ഹെന്നിഗർ എഴുതിയ പുസ്തകത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്
-
Tolken school
- ↑ Education and Church under the seventeenth century VOC