പ്രമുഖ ഇന്ത്യൻ ഫുട്‌ബോൾ താരമായിരുന്നു കോട്ടയം സാലി എന്ന പേരിൽ അറിയപ്പെടുന്ന പി.ബി മുഹമ്മദ് സാലി ( P. B. Mohammed Sali (ജയരാജൻ)( Kottayam Sali). 1952ൽ ഫിൻലണ്ടിലെ ഹെൽസിങ്കിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു.

നേട്ടങ്ങൾ

തിരുത്തുക

ഹെൽസിങ്കി ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിൽ ലെഫ്റ്റ് വിങ് കളിക്കാരനായിരുന്നു. 1951ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യാഡ് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഈസ്റ്റ് ബെംഗാൾ ടീം ക്യാപ്റ്റൻ സ്ഥാനം വഹിച്ചിട്ടുണ്ട്. [1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-27. Retrieved 2016-09-30.
"https://ml.wikipedia.org/w/index.php?title=കോട്ടയം_സാലി&oldid=3908364" എന്ന താളിൽനിന്ന് ശേഖരിച്ചത്