കോട്ടയം പുഷ്പനാഥ്

മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരന്‍

മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനായിരുന്നു പുഷ്പനാഥൻ പിള്ള അഥവാ സി ജി സക്കറിയ (ജനനം: 1938, മരണം: മേയ് 2, 2018). കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലുടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.. അപസർപ്പകനോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. ഇവയിൽ ഏറെയും പുസ്തകരൂപത്തിൽ പുറത്തു വന്നവയാണെങ്കിലും ചിലതെല്ലാം വാരികകളിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് മാർക്സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിട്ടുള്ളത്. 2018 മേയ് 2 നു ബുധനാഴ്ച വാർധക്യസഹജമായ രോഗങ്ങളാൽ കോട്ടയത്തെ സ്വവസതിയിൽ വച്ച് അന്തരിച്ചു. [1]

പുഷ്പനാഥൻ പിള്ള
Ktmpushpananath photo.jpg
Occupationനോവലിസ്റ്റ്
Nationalityഇന്ത്യൻ
Genreഅപസർപ്പകം

ജീവിതരേഖതിരുത്തുക

കോട്ടയം തീവണ്ടിനിലയത്തിനു സമീപം കണിയാംകുളം സത്യനേശന്റെയും അദ്ധ്യാപിക റെയ്ചലിന്റെയും മകനായി ജനിച്ചു. ടി.ടി സി പഠനത്തിനുശേഷം കോട്ടയം ജില്ലയിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം. 1972ൽ ചരിത്രത്തിൽ ബിരുദമെടുത്തു[2] വിരമിച്ച ശേഷം സാഹിത്യ രചന തുടർന്നുവന്നു. നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മറിയാമ്മയാണ് ഭാര്യ. പരേതനായ സ്റ്റിൽ ഫോട്ടോഗ്രാഫർ സലിം പുഷ്പനാഥ്, സീനു,ജെമി എന്നിവരാണ് മക്കൾ.

കൃതികൾതിരുത്തുക

മുന്നൂറോളം നോവലുകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്. പല കൃതികൾക്കും റീപ്രിന്റ് ഉണ്ടായിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തർജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.[3]

 • കർദ്ദിനാളിന്റെ മരണം
 • നെപ്പോളിയന്റെ പ്രതിമ
 • യക്ഷിയമ്പലം
 • രാജ്കോട്ടിലെ നിധി
 • ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ
 • ദി ബ്ലെയ്ഡ്
 • ബ്രഹ്മരക്ഷസ്സ്
 • ടൊർണാഡോ
 • ഗന്ധർവ്വയാമം
 • ദേവയക്ഷി
 • ദി മർഡർ
 • നീലക്കണ്ണുകൾ
 • സിംഹം
 • മന്ത്രമോഹിനി
 • മോണാലിസയുടെ ഘാതകൻ
 • തുരങ്കത്തിലെ സുന്ദരി
 • ഓവർ ബ്രിഡ്ജ്
 • നാഗച്ചിലങ്ക
 • നാഗമാണിക്യം
 • മർഡർ ഗാങ്ങ്
 • ഡെവിൾ
 • ഡ്രാക്കുളക്കോട്ട
 • നിഴലില്ലാത്ത മനുഷ്യൻ
 • ലേഡീസ് ഹോസ്റ്റലിലെ ഭീകരൻ
 • റെഡ് റോബ്
 • ഡയൽ 0003
 • ഡെവിൾസ് കോർണർ
 • ഡൈനോസറസ്
 • പാരലൽ റോഡ്
 • ലെവൽ ക്രോസ്
 • ഡ്രാക്കുളയുടെ അങ്കി
 • ഹിറ്റ്ലറുടെ തലയോട്
 • സന്ധ്യാരാഗം
 • തിമൂറിന്റെ തലയോട്


അവലംബംതിരുത്തുക

 1. മാതൃഭൂമി വാർത്ത
 2. https://www.manoramaonline.com/news/latest-news/2018/05/02/detective-novelist-kottayam-pushpanath-passed-away.html
 3. ഗോപിനാഥ്, വിജീഷ് (സെപ്റ്റംബർ 1 - 14 2014). "കോട്ടയം 007 (300 നോവലുകൾ, 2 സിനിമകൾ എന്ന ബോക്സ്)". വനിത. Check date values in: |date= (help); |access-date= requires |url= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കോട്ടയം_പുഷ്പനാഥ്&oldid=3629834" എന്ന താളിൽനിന്ന് ശേഖരിച്ചത്