കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാനം.അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കാണപ്പെടുന്ന ഈ പ്രദേശം തികച്ചും പ്രകൃതിരമണീയമാണ്.അത്യപൂർവമായ വൃക്ഷങ്ങൾ,പക്ഷികൾ,ചെറുജന്തുക്കൾ,മൽസ്യങ്ങൾ,ചെടികൾ എന്നിവ ഇവിടെ കാണപ്പെടുന്നു[അവലംബം ആവശ്യമാണ്].അപൂർവമായ ദേശാടന മഝ്യങ്ങളായ നെടുംചൂരപോലുള്ള മത്സ്യവും,ഏഴ് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലകുറിഞ്ഞിയും വൃക്ഷങ്ങളും ഇവിടെ കാണുന്നു. മെരുക്,പാറാടൻ,ഉടുമ്പ് പോലുള്ളവയും ഇവിടെ കാണപ്പെടുന്നു. ഈ പ്രദേശത്തിനുള്ളിലൂടെ ഒരു നീർചാലും ഒഴുകുന്നുണ്ട്. മഴക്കാലത്ത് ഇതിലെ ഒഴുക്കിനു ശക്തി കൂടുതലാണ്. രണ്ട് നാടുകളുടെ ഇടുക്കിലാണ് കാനം സ്ഥിതി ചെയ്യുന്നത്. ചെറിയ പ്രകൃതി ദത്തമായ തുരംഗങ്ങളും ഇവിടെ കാണപ്പെടുന്നു.

അടുത്തുള പ്രദേശങ്ങൾ-ബേക്കൽ കോട്ട,കാപ്പിൽ ബീച്ച്,പള്ളിക്കര ബീച്ച്.

അടുത്തുള റെയിൽവേ സ്റ്റേഷൻ-പാലക്കുന്ന് റെയിൽവേസ്റ്റേഷൻ.

അടുത്തുള വീമാനതാവളം-മംഗലാപുരം വീമാനതാവളം.

"https://ml.wikipedia.org/w/index.php?title=കോട്ടപ്പാറ_കാനം&oldid=2138572" എന്ന താളിൽനിന്ന് ശേഖരിച്ചത്