നെയ്തെടുത്തശേഷം നനക്കുകയോ അലക്കുകയോ ചെയ്തിട്ടില്ലാത്തതോ, മറ്റേതെങ്കിലും കാരണംകൊണ്ട് ജലസമ്പർക്കത്തിനിടയാകാത്തതോ ആയ പുത്തൻ വസ്ത്രത്തെ കോടിവസ്ത്രം എന്നു പറയുന്നു. വിശേഷവേളകളിൽ ശരീരത്തിൽ കോടിവസ്ത്രം ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. മന്ത്രകോടി, ഓണക്കോടി എന്നിവ ഉദാഹരണങ്ങൾ.

ഹൈന്ദവാചാരപ്രകാരം മൃതശരീരം ദഹിപ്പിക്കാനെടുക്കുന്നത് ഒരു കോടിവസ്ത്രത്തിൽ പൊതിഞ്ഞാണ്.

"https://ml.wikipedia.org/w/index.php?title=കോടിവസ്ത്രം&oldid=3972079" എന്ന താളിൽനിന്ന് ശേഖരിച്ചത്