ചെന്നൈ നഗരത്തിന്റെ പരിസര പ്രദേശങ്ങളിൽ സിനിമാ വ്യവസായത്തിനു പേരു കേട്ട സ്ഥലമാണ് കോടമ്പാക്കം. കോടമ്പാക്കം എന്ന സ്ഥലപ്പേരിൽ നിന്നാണ് തമിഴ് സിനിമയ്ക്ക് കോളിവുഡ് എന്ന പേര് ലഭിച്ചത്.

കോടമ്പാക്കം
ചെന്നൈയുടെ പരിസരപ്രദേശം
കോടമ്പാക്കത്തെ റെയിൽവേ ഓവർ ബ്രിഡ്ജ്‌
കോടമ്പാക്കത്തെ റെയിൽവേ ഓവർ ബ്രിഡ്ജ്‌
CountryIndia
StateTamil Nadu
Districtചെന്നൈ
മെട്രോചെന്നൈ
Zoneസോൺ 9 - സൈദാപ്പേട്ട്‌
Wardവാർഡ് ന. 130 (കോടമ്പാക്കം നോർത്ത്), വാർഡ് ന. 131 (കോടമ്പാക്കം സൗത്ത്)
Talukasമാമ്പലം - ഗിണ്ടി താലൂക്ക്‌
ഭരണസമ്പ്രദായം
 • ഭരണസമിതിചെന്നൈ കോർപ്പറേഷൻ
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
600024
Lok Sabha constituencyചെന്നൈ സൗത്ത്‌
വിധാൻ സഭാ മണ്ഡലംത്യാഗരായനഗർ (ടി.നഗർ)
Planning agencyCMDA
Civic agencyചെന്നൈ കോർപ്പറേഷൻ
വെബ്സൈറ്റ്www.chennai.tn.nic.in

ഭൂമിശാസ്ത്രപരമായ കിടപ്പ്‌

തിരുത്തുക

ചെന്നൈ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തായുള്ള കോടമ്പാക്കം പട്ടണത്തിന്റെ കിഴക്ക് നുങ്കമ്പാക്കവും, തെക്ക് വെസ്റ്റ് മാമ്പലവും, ടി.നഗറും, പടിഞ്ഞാറ് വടപഴനിയും, തെക്ക് പടിഞ്ഞാറ് കെ.കെ. നഗറും, അശോക് നഗറുമാണുള്ളത്.

ചരിത്രം

തിരുത്തുക

ഏകദേശം 2000 വർഷത്തെ ചരിത്രമുള്ള കോടമ്പാക്കം പല്ലവ, ചോഴ സാമ്രാജ്യങ്ങളുടെ കാലത്ത് തന്നെ സജീവമായിരുന്നു. കോടമ്പാക്കത്തെ ഭർതൃകേശ്വരർ ക്ഷേത്രം 500 വർഷത്തിലധികം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു.

ഇന്ന് കാണുന്ന കോടമ്പാക്കം രൂപീകൃതമാകുന്നത് 17, 18 നൂറ്റാണ്ടുകളിൽ ആർക്കോട് നവാബിന്റെ കാലത്താണ്. കോടമ്പാക്കം എന്ന പേരിനെക്കുറിച്ച് രണ്ട് വാദങ്ങളുണ്ട്.

ആർക്കോട് നവാബിന്റെ കുതിരലായങ്ങൾ ഈ പ്രദേശത്തായിരുന്നതിനാൽ ഉർദു ഭാഷയിലെ ഘോടാ ബാഗ് ലോപിച്ച് കോടമ്പാക്കം ആയതാണെന്നും, ഹിന്ദു പൗരാണികതയുമായി ബന്ധപ്പെട്ട കാർക്കോടകൻ പാക്കം എന്ന പേരിൽ നിന്നാണ് കോടമ്പാക്കം എന്ന പേര് ആവിർഭവിച്ചതെന്നും രണ്ടു പക്ഷമുണ്ട്. കോടമ്പാക്കം ശിവക്ഷേത്രത്തിൽ ഇന്നും കാർക്കോടക സർപ്പ വിഗ്രഹങ്ങളുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് കോടമ്പാക്കം ചെങ്കൽപ്പട്ട് ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയായിരുന്നു. ഇവിടെയുണ്ടായിരുന്ന ജലസംഭരണി 1921-ൽ പൂർണ്ണമായി വറ്റിയതിനു ശേഷം കോടമ്പാക്കം മദ്രാസ് ജില്ലയുടെ ഭരണത്തിനു കീഴിലായി.

കോടമ്പാക്കം സാലിഗ്രാമം പുലിയൂർ പ്രദേശത്ത് 1931 ലെ ജനസംഖ്യ വെറും 497 മാത്രമായിരുന്നു. ഹിന്ദി വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോൾ 1938 ജൂൺ 3-ാം തിയതി കോടമ്പാക്കത്തു വച്ചു നടന്ന യോഗത്തിൽ മറൈമലൈ അടികൾ അധ്യക്ഷം വഹിച്ചു.[1]

1948-ൽ അവിച്ചി മെയ്യപ്പ ചെട്ടിയാർ മദ്രാസിലെ ആദ്യ സിനിമാ സ്റ്റുഡിയോ (എ.വി.എം.) സ്ഥാപിച്ചു. അതിനു ശേഷം എൽ.വി. പ്രസാദ് സ്റ്റുഡിയോവും, വിജയ വാഹിനി സ്റ്റുഡിയോവും സ്ഥാപിക്കപ്പെട്ടു.

മദ്രാസിലെ ഏറ്റവും പഴക്കം ചെന്ന സിനിമാ തിയറ്ററുകളിൽ ഒന്നായ ലിബർട്ടി തിയറ്റർ കോടമ്പാക്കത്താണുണ്ടായിരുന്നത്.

ഏതാനും ദശകങ്ങൾ മുമ്പു വരെ ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ പ്രശസ്ത നടീനടന്മാർ സിനിമ കാണാനെത്തിയിരുന്ന ലിബർട്ടി തിയറ്റർ 2011-ൽ ഇടിച്ചു നിരത്തി അവിടെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പണികൾ നടന്നു വരുന്നു.

കോളിവുഡ്‌

തിരുത്തുക

തമിഴ് സിനിമാ വ്യവസായത്തിന്റെ സിരാകേന്ദ്രമായിരുന്ന കോടമ്പാക്കത്തിന്റേയും ഇംഗ്ലീഷ് സിനിമാ വ്യവസായത്തിന്റെ സിരാകേന്ദ്രമായ ഹോളിവുഡിന്റേയും പേരുകളുടെ സങ്കലനമാണ് കോളി-വുഡ്. സിനിമാ - ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന നിരവധിയാളുകൾ കോടമ്പാക്കത്തും പരിസരപ്രദേശങ്ങളിലുമായാണ് താമസിക്കുന്നത്.

തമിഴിലെ പ്രശസ്ത സിനിമാ നിർമ്മാതാക്കളും, സംവിധായകന്മാരും കോടമ്പാക്കത്തെ ഡയറക്ടേഴ്‌സ് കോളനിയിലാണ് താമസിക്കുന്നത്.

ഓസ്‌കാർ ജേതാവ് ഏ.ആർ. റഹ്മാന്റെ വീടും, സ്റ്റുഡിയോവും കോടമ്പാക്കത്താണുള്ളത്.

സ്ഥാന വിവരണം

തിരുത്തുക
  1. "ഹിന്ദി വിരുദ്ധ പ്രക്ഷോഭം - 1938-ൽ കോടമ്പാക്കത്തു നടന്ന പൊതുയോഗം". Archived from the original on 2010-07-30. Retrieved 2013-01-11.
"https://ml.wikipedia.org/w/index.php?title=കോടമ്പാക്കം&oldid=3629811" എന്ന താളിൽനിന്ന് ശേഖരിച്ചത്