ഏറ്റവും പഴക്കമുള്ള ഉടുക്കിന്റെ രൂപമായി ഇത് അറിയപ്പെടുന്നു.[1] തമിഴ്നാട്ടിൽ നിന്ന് പാലക്കാടിന്റെ കിഴക്കൻ പ്രദേശങ്ങളിലേയ്ക്കും പിന്നീട് കേരളത്തിന്റെ ഇതര ഭാഗങ്ങളിലേയ്ക്കും കുടിയേറിയ നാട്ടുവാദ്യമാണ് കോടങ്കി ഉടുക്ക്. [2] ഉടുക്കുമീട്ടി കുറി പറഞ്ഞും ഭിക്ഷയെടുത്തും നടക്കുന്ന ജാതിക്കാരാണ് കോടങ്കികൾ. മധുരൈയ്ക്കടുത്തുള്ള കൊല്ലിമലയാണ് ഇവരുടെ ആസ്ഥാനം. ആദിപരാശക്തി തങ്ങൾക്ക് കനിഞ്ഞു നൽകിയതാണ് ഈ ഉപകരണം എന്നവർ വിശ്വസിക്കുന്നു.ആദിപരാശക്തിയെ ജക്കമ്മ എന്നും വിശേഷിപ്പിക്കുന്നതിനാൽ ഇതിനെ ജക്കമ്മ ഉടുക്ക് എന്നും വിളിക്കാറുണ്ട്. ആടിന്റെ ചവ് ആണ് ഈ ഉപകരണത്തിനുപയോഗിക്കുന്നത്.സാധാരണ ഉടുക്കിനേക്കാൾ ചെറുതാണ് കോടങ്കി ഉടുക്ക്.

കോടങ്കി ഉടുക്ക്

കോടങ്കി ഉടുക്കിന്റെ ചന്ദ്ര വളയം ചെറുതായിരിക്കും. ആടിന്റെ ചൗ ഉപയോഗിച്ചാണ് ഈ ഉപകരണത്തിന്റെ ചന്ദ്ര വളയം നിർമ്മിക്കുന്നത്. ചന്ദ്രവളയങ്ങൾ തമ്മിൽ നൂൽ കെട്ടി ബന്ധിക്കുന്നു.നാദത്തിനായി ചെറിയ മെഴുകിന്റെ കഷ്ണം നൂലിൽ ചുറ്റി കെട്ടിയിടുന്നു. കൈകൾ ചലിപ്പിക്കുമ്പോൾ മെഴുകിന്റെ കഷണം ചന്ദ്ര വളയത്തിൽ തട്ടി നാദമുണ്ടാകും.[3]

  1. കേരളത്തിലെ കൈവേലകൾ, എസ്. ഹരിപ്രിയ പേജ് 73, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  2. നാട്ടുവാദ്യങ്ങളും നാടൻകലകളും ജനാർദ്ദനൻ പുതുശ്ശേരി, പേജ് 15, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  3. . കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2011. p. 73. ISBN 97881763898080040. {{cite book}}: |first= missing |last= (help); Check |isbn= value: length (help); Missing or empty |title= (help)



"https://ml.wikipedia.org/w/index.php?title=കോടങ്കി_ഉടുക്ക്&oldid=2755893" എന്ന താളിൽനിന്ന് ശേഖരിച്ചത്