ജന്തു സാമ്രാജ്യം, ആർത്രോപോഡ ഫൈലം, ഇൻസെക്ട ക്ലാസ്സിൽ, കോളിയോപ്ടെര (Coleoptera) ഓർഡറിൽ ഒരു വിശാലമായ കുടുംബമാണ് കോക്സിനെല്ലിടെ (Coccinellidae). ലേഡിബേർഡ്കൾ (Ladybird).ഉൾപ്പെടുന്ന കിലോസെരിനായ്‌ (Chilocerinae ) ഉപകുടുംബത്തെക്കൂടാതെ മറ്റു 6 ഉപ കുടുംബങ്ങൾ കൂടി കോക്സിനെല്ലിടെ കുടുംബത്തിനുണ്ട്. കോക്സിനെല്ല (Coccinella) ജനുസ്സിൽപ്പെട്ടവയാണ് വണ്ടുകൾ അഥവാ ബീറ്റിൽസ് (Beetles)/ലേഡിബേർഡ്കൾ (Ladybird) തുടങ്ങിയവ . കടലിലും ധ്രുവ പ്രദേശങ്ങൾ ഒഴികെ മറ്റെല്ലായിടവും കാണപ്പെടുന്ന അയ്യായിരത്തിലധികം സ്പീഷീസും ഉപസ്പീഷീസും ഉണ്ട്. [2]. വർണാഭമായ നിറങ്ങളുള്ള, ലോഹം പോലെ തോന്നിക്കുന്ന ബാഹ്യ ആവരണവും ആകർഷകമായ നിറങ്ങളിലുള്ള പുള്ളികളും നീളം കൂടിയ കാലുകളും മുള്ളുകളും ഇവയുടെ സവിശേഷതയാണ്.

കോക്സിനെല്ലിടെ
Coccinella magnifica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Coccinellidae

Latreille, 1807 [1]
Subfamilies

ശരീര ഘടന

തിരുത്തുക

ഒരു മില്ലിമീറ്റർ മുതൽ 10 മില്ലീമീറ്റർ വരെ വലിപ്പം ഉള്ള ഇവ മഞ്ഞ, ഓറഞ്ചു, കടും ചുവപ്പ് നിറങ്ങളിൽ കാണപ്പെടുന്നു. ഇവയുടെ ചിറകിന്റെ കവചങ്ങളിൽ കറുത്ത പുള്ളികൾ സാധാരണമാണ്. പുള്ളികളുടെ എണ്ണം ഇവയുടെ വയസ്സായി കണക്കാക്കപ്പെടുന്ന ഒരു മിഥ്യ നിലവിലുണ്ട്.[3]

ജീവനിയന്ത്രണം

തിരുത്തുക

ഇവയിൽ ചില ഇനങ്ങൾ ഉപദ്രവകാരികളാണെങ്കിലും, പലതിനേയും കാർഷിക രംഗത്ത് ഇലപ്പേൻ, ശൽക്കകീടം, മൈറ്റ് എന്നിവയെ കൊന്നൊടുക്കുന്ന ജീവനിയന്ത്രണകാരിയായി (Biological control) ഉപയോഗിക്കപ്പെടുന്നുണ്ട്.

  1. "Chrysomelidae". Integrated Taxonomic Information System.
  2. Judy Allen & Tudor Humphries (2000). Are You A Ladybug?, Kingfisher, p. 30
  3. "Everything Ladybug! The source for Ladybug Stuff!". Everything-ladybug.com. Archived from the original on 2018-03-14. Retrieved 2010-06-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോക്സിനെല്ലിടെ&oldid=3629801" എന്ന താളിൽനിന്ന് ശേഖരിച്ചത്