കോക്കര നമ്പൂതിരി
മദ്ധ്യകേരളത്തിൽ ജീവിച്ചിരുന്ന ആയുർവേദ ആചാര്യനും കൊച്ചി രാജകൊട്ടാരത്തിലെ വൈദ്യനുമായിരുന്നു കോക്കര നമ്പൂതിരി[1]. കരാട്ടു നമ്പൂതിരിയുടെ പാരമ്പര്യത്തെ മുറുകെപിടിച്ചവരിൽ പ്രമുഖനായ ഒരു വിഷവൈദ്യനായിരുന്നു അദ്ദേഹം.[2] കോക്കര നമ്പൂതിരിയുടെ ജീവിതകാലം ഏതെന്നോ പൂർണ്ണമായ പേര് എന്തായിരുന്നുവെന്നോ വ്യക്തമല്ല. 1800കളിൽ ജിവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. കൊച്ചി രാജവംശത്തിന് ചികിത്സ കിട്ടിയിരുന്നത് കോക്കര നമ്പൂതിരിയിൽ നിന്നായിരുന്നു.[3] രാമവർമ്മ കുഞ്ഞിക്കിടാവ് (1858-1932) കോക്കര നമ്പൂതിരിയുടെ നേരിട്ടുള്ള ശിഷ്യനായിരുന്നു.[2] കേരളീയ വിഷചികിത്സയെ പരിഷകരിച്ചതിൽ പ്രധാനി കോക്കര നമ്പൂതിരിയായിരുന്നു എന്ന് പല വൈദ്യൻന്മാരും പറയുന്നു. വിഷചികിത്സാ രീതികളെ നവീകരിക്കുകയും പുതിയ സങ്കേതകങ്ങൾ ആവിഷ്കരിക്കുകയും ഔഷധങ്ങളിൽ പല പ്രയോഗങ്ങളും ഉൾപ്പെടുത്തിയതായി വൈദ്യന്മാർ സാക്ഷ്യപ്പെടുത്തുന്നു. കോക്കര നമ്പൂതിരി തന്റെ അറിവ് പുസ്തകരൂപത്തിലാക്കിയിരുന്നില്ല. എന്നാൽ അദ്ദേഹത്തിന് കേരളത്തിലങ്ങോളമിങ്ങോളം ശിഷ്യന്മാരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വൈവിദ്ധ്യപൂർണ്ണമായ ചികിത്സാരീതി ശിഷ്യന്മാർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
പ്രയോഗസമുച്ചയം
തിരുത്തുകപ്രയോഗസമുച്ചയം എന്ന വിഷചികിത്സാഗ്രന്ഥത്തിലെ അവതാരികയിൽ പുത്തേഴത്ത് രാമമേനോൻ ഇങ്ങനെ എഴുതുന്നു,
“ | കോക്കര നമ്പൂതിരി എന്നൊരു മഹാദിവ്യനുണ്ടായിരുന്നു. വിഷവൈദ്യത്തിന്റെ ഋഷിയായി, പണ്ടൊരിക്കൽ തൃപ്പൂണിത്തുറയ്ക്ക് സമീപത്ത്. അദ്ദേഹത്തിന്റെ അത്ഭുത സിദ്ധികളെക്കുറിച്ച് കേട്ടാൽ ഇന്നുള്ളവരാരും വിശ്വസിക്കുക പോലുമില്ല. ആ വൈദ്യാഗ്രേസന്റെ ശിഷ്യപ്രധാനൻ ആയിരുന്നുവത്രേ 'മദിരാശി'യിൽ വെച്ച് തീപ്പെട്ട മഹാരാജാവ് എന്ന് പ്രസിദ്ധനായ കൊച്ചി വലിയ തമ്പുരാൻ തിരുമനസ് കൊണ്ട്. | ” |
അവലംബം
തിരുത്തുക- ↑ "Chemmanadu Temple - History". Archived from the original on 2019-04-04. Retrieved 2016-10-13.
- ↑ 2.0 2.1 മൈന ഉമൈബാൻ. കേരളീയ വിഷചികിത്സാ പാരമ്പര്യം (in Malayalam) (ആദ്യ ed.). കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 40. ISBN 978-81-7638-536-7.
{{cite book}}
: CS1 maint: unrecognized language (link) - ↑ കൊച്ചി മലയാള ഭാഷാ പരിഷ്കരണക്കമ്മറ്റി (1927). ജ്യോത്സ്നികാ വിഷവൈദ്യം (in Malayalam). തൃശ്ശിവപേരൂർ: രാമാനുജമുദ്രാലയം. p. 4.
{{cite book}}
: CS1 maint: unrecognized language (link)