ജർമ്മനിയിലെ കൊളോണിൽ സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്കാ ദേവാലയമാണ് കൊളോൺ കത്തീഡ്രൽ. ഡോം എന്നും ഇതറിയപ്പെടുന്നു. 1248-ൽ ആരംഭിച്ച ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല. വിശുദ്ധ പത്രോസിന്റെയും മറിയയുടെയും പേരിൽ ഗോഥിക് വാസ്തുവിദ്യയിലാണ് ദേവാലയം നിർമ്മിച്ചിരിക്കുന്നത്. യുനെസ്കോ ലോകപൈതൃക പട്ടികയിൽ കത്തീഡ്രലിനെ ഉൾപ്പെടുത്തിയിട്ടുണ്ട്[1]. 1880-ലാണ് ദേവാലയം ഇപ്പോൾ കാണുന്ന അവസ്ഥയിൽ നിർമ്മാണം എത്തിയെന്നു ചരിത്രം പറയുന്നു. ഇതിലെ ഗോപുരങ്ങൾക്ക് 515 അടി ഉയരമുണ്ട്.

കൊളോൺ കത്തീഡ്രൽ
കൊളോൺ ദേവാലയത്തിന്റെ തെക്കുകിഴക്കു ദൃശ്യം
Map
Record height
Tallest in the world from 1880 to 1884[I]
Preceded byRouen Cathedral
Surpassed byUlm Minster
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം50°56′29″N 6°57′29″E / 50.9413°N 6.958°E / 50.9413; 6.958
നിർമ്മാണം ആരംഭിച്ച ദിവസം1248
പദ്ധതി അവസാനിച്ച ദിവസം1880
Height
Antenna spire157.4 മീ (516 അടി)
TypeCultural
Criteriai, ii, iv
Designated1995 (20th session)
Reference no.292
State PartyGermany
RegionEurope
Endangered2004–2006

1322-ലാണ് 15 അടി ഉയരമുള്ള മുഖ്യ അൾത്താര നിർമ്മിച്ചത്. കറുത്ത മാർബിളിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. മൂന്നു രാജാക്കൻമാരുടെ അൾത്താരയാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. വിശുദ്ധരുടെ തിരുശേഷിപ്പുകളും പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. അപൂർവമായ ഭീമാകാരൻ മണികളും ചിത്രപ്പണികളും ഇവിടെയുണ്ട്. 750-ആം വാർഷികാഘോഷവേളയിൽ 1998-ൽ രണ്ടു നിലപ്പൊക്കമുള്ള സ്വാലോസ് നെസ്റ്റ് ഓർഗൻ സ്ഥാപിച്ചു.

ചിത്രശാല

തിരുത്തുക
  1. "UNESCO World Heritage Sites, Cologne Cathedral". Whc.unesco.org. Retrieved 15 August 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊളോൺ_കത്തീഡ്രൽ&oldid=3810026" എന്ന താളിൽനിന്ന് ശേഖരിച്ചത്