കൊളക്കാട്
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് കൊളക്കാട് (kolakkad ). മലബാറിലെ ആദൃ കുടിയേറ്റ പ്രദേശമായ പേരാവൂരിൻറെ കിഴക്കുഭാഗത്തായിട്ടാണ് കൊളക്കാട് സ്ഥിതി ചെയ്യുന്നത്. 1938-39 കാലഘട്ടത്തിലാണ് കൊളക്കാട് കുടിയേറ്റ ചരിത്രം ആരംഭിക്കുന്നത്. മട്ടന്നൂരുള്ള പാറപ്രവൻ തായ്വഴിക്കാരായിരുന്നു ഇവിടുത്തെ ജന്മിമാർ. അവരുടെ വക എളമ്പാടി നടുച്ചുരം മല എന്ന സ്വത്തിൽ കൊളക്കാടും ഉൾപ്പെട്ടിരുന്നു.1938_ൽ എത്തിയ മണിയംകുളത്ത് കുടുംബവും കരിപ്പപറമ്പിൽ കുടുംബവും ആയിരുന്നു ആദൃ കുടിയേറ്റക്കാർ.1938_ഓടെ കുന്നത്തുശ്ശേരിയിൽ, അരീപ്പറമ്പിൽ, ആയിലുക്കുന്നേൽ, ആലയ്ക്കാത്തടം, മറ്റത്തിൽ, ചൊളളമ്പുഴ, കൊട്ടാരം കുന്നേൽ, ഇരുപൂളും കാട്ടിൽ,പടിഞ്ഞാറെ കൊച്ചുവീട്ടിൽ,കാരിക്കുന്നേൽ, മംഗലത്തിൽ തുടങ്ങി കുറേ കുടുംബങ്ങളെത്തി.