കണ്ണൂർ പയ്യന്നൂരിലെ കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിനെ 2014 ഫെബ്രുവരി 10 തീയതി കൊന്നു കത്തിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ഹക്കീം വധക്കേസ്[1]. കൊറ്റി ജുമാമസ്ജിദ് പള്ളിവളപ്പിൽ തന്നെയുള്ള മഹദുലുൽ ഉലും മദ്രസയ്ക്ക് പിറകിലുള്ള തോടിന്റെ കരയിലാണ് പൂർണ്ണമായും കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാൻ പരിസരത്ത് മുളക് പോടീ വിതറിയതായി കാണപ്പെട്ടിരുന്നു.[2] മൃതദേഹത്തിന് കുറച്ചകലെയായി കണ്ടെത്തിയ ഷർട്ടും കഷ്ണങ്ങളാക്കിയ മൊബൈൽ ഫോണും മറ്റും കണ്ടാണ്‌ കൊല്ലപ്പെട്ടത് ഹക്കീമാണെന്ന് തിരിച്ചറിഞ്ഞത്. അസാധാരണമായ വിധത്തിൽ നടന്ന കൊലപാതകം നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു.[3]

തലേന്ന് രാത്രി പള്ളിയിൽ നിന്ന് യോഗം കഴിഞ്ഞിറങ്ങിയ ശേഷമാണ് ഹക്കീം കൊല്ലപ്പെടുന്നത്. ഹക്കീമിന്റെ കൈയിലുണ്ടായിരുന്ന കണക്കുപുസ്‌തകവും മദ്രസയ്‌ക്കകത്തു വച്ചിരുന്നുവെന്നു പറയപ്പെടുന്ന പള്ളിയുടെ വരവുചെലവു കണക്കുകളും കത്തിക്കുകയോ കടത്തിക്കൊണ്ടുപോവുകയോ ചെയ്‌തിട്ടുണ്ടെന്നും കണ്ടെത്തുകയുണ്ടായി[4]

കേസന്വേഷണം തിരുത്തുക

പോലീസ് ശക്തമായി അന്വേഷിച്ചിട്ടും കേസിന് പുരോഗതി ഉണ്ടായില്ല. കൊലയാളികളെ കുറിച്ചുള്ള തെളിവുകൾ കിട്ടിയെന്നു ഇടയ്ക്കു വാർത്തകൾ വന്നുവെങ്കിലും അറസ്റ്റുകൾ ഒന്നും ഉണ്ടായില്ല[5][6][7][8]

ആക്ഷൻ കമ്മിറ്റി തിരുത്തുക

പോലീസ് അന്വേഷിച്ചിട്ടും കേസിന് തുമ്പോന്നും ലഭിക്കാതായതോടെ ജനങ്ങൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പള്ളി കമ്മിറ്റിയുമായി ബന്ധമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടെലാണ് അന്വേഷണം ശരിയായി നടക്കതതെന്നും കേസ് സി.ബി.ഐ ക്ക് വിടണമെന്നുമായിരുന്നു ആക്ഷൻ കമ്മിറ്റി ഉന്നയിച്ച ആവശ്യം[9]. ഈ കാര്യം ഉന്നയിച്ചു വിവിധ തരത്തിലുള്ള ശക്തമായ സമരത്തിലാണ് ആക്ഷൻ കമ്മിറ്റി[10][11] [12][13] [14][15]. ശക്തമായ നിയമ പോരാട്ടവും നടക്കുന്നുണ്ട്[16]. വിവിധ രാഷ്ട്രീയ പാർട്ടികളും സമരവുമായി രംഗത്തുണ്ട്[17].

അവലംബം തിരുത്തുക

  1. http://www.mangalam.com/print-edition/keralam/147453
  2. http://www.sudinamonline.com/payannur-dead-body.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-23. Retrieved 2015-04-05.
  4. http://www.mangalam.com/print-edition/crime/157853
  5. http://www.rashtradeepika.com/women-detailed-page-template/item/index.php?option=com_k2&view=item&layout=item&id=26126&r_id=14Thb
  6. http://www.madhyamam.com/news/335283/150107
  7. https://ml-in.facebook.com/KannurVishesham/posts/603787253099574:0
  8. http://gadhikanews.com/%E0%B4%B9%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%82-%E0%B4%B5%E0%B4%A7%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%85/[പ്രവർത്തിക്കാത്ത കണ്ണി]
  9. http://www.deshabhimani.com/news-kerala-kannur-latest_news-409406.html
  10. http://www.madhyamam.com/news/346918/150327[പ്രവർത്തിക്കാത്ത കണ്ണി]
  11. http://www.mediaonetv.in/news/51816/wed-03252015-0902[പ്രവർത്തിക്കാത്ത കണ്ണി]
  12. http://www.payyanur.com/?p=5560[പ്രവർത്തിക്കാത്ത കണ്ണി]
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-25. Retrieved 2015-04-05.
  14. http://www.doolnews.com/police-arrested-hakeem-action-committie-workers-258.html
  15. http://janayugomonline.com/%E0%B4%B9%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%82-%E0%B4%B5%E0%B4%A7%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%B3%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A4%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%9C%E0%B4%A8/[പ്രവർത്തിക്കാത്ത കണ്ണി]
  16. http://www.chandrikadaily.com/contentspage.aspx?id=91896[പ്രവർത്തിക്കാത്ത കണ്ണി]
  17. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201503103201909749[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കൊറ്റി_ഹക്കീം_വധക്കേസ്&oldid=3810025" എന്ന താളിൽനിന്ന് ശേഖരിച്ചത്