വേനൽ മൂർച്ഛിച്ചുകഴിഞ്ഞ് മഴക്കാലം അടുക്കുമ്പോഴാണ് കൊക്കുകളും മറ്റ് അനേകം നീർപ്പക്ഷികളും കൂട് വയ്ക്കുന്നത്. ഇവ ഒത്തുചേർന്ന് വലിയ മരങ്ങളിലോ മരക്കൂട്ടങ്ങളിലോ ആണ് കൂട് വയ്ക്കുന്നത്. ഇത്തരം സ്ഥലങ്ങൾക്കാണ് കൊറ്റില്ലം എന്ന് പറയുന്നത്. കേരളത്തിലെ മിക്കസ്ഥലങ്ങളിലും ഒരു കാലത്ത് കൊറ്റില്ലങ്ങൾ ഉണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] എന്നാൽ പക്ഷിവേട്ടയും മരം മുറിക്കലും കാരണം നിരവധി കൊറ്റില്ലങ്ങൾ നശിച്ചു. കുമരകം പക്ഷി സങ്കേതത്തിൽ ഇപ്പോഴും കൊറ്റില്ലങ്ങളുണ്ട്.

"https://ml.wikipedia.org/w/index.php?title=കൊറ്റില്ലം&oldid=4145310" എന്ന താളിൽനിന്ന് ശേഖരിച്ചത്