കൊറോണേഷൻ ഓഫ് ദി വിർജിൻ (ജെന്റൈൽ ഡാ ഫാബ്രിയാനോ)

മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1420-ൽ വരച്ച ടെമ്പറ ചിത്രമാണ് കൊറോണേഷൻ ഓഫ് ദി വിർജിൻ. ഇപ്പോൾ ഈ ചിത്രം ഗെറ്റി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു ഘോഷയാത്ര ബാനറിന്റെ മുൻവശത്ത് ഉത്ഭവിച്ച ഈ ചിത്രത്തിന്റെ മറുവശത്ത് ഇപ്പോൾ പാർമയിൽ മഗ്നാനി-റോക്ക ഫൗണ്ടേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സെന്റ് ഫ്രാൻസിസ് റിസീവിങ് ദി സ്റ്റിഗ്മാറ്റ എന്ന ചിത്രവും വരച്ചിരിക്കുന്നു.

Coronation of the Virgin (c. 1420) by Gentile da Fabriano

ചിത്രകാരന്റെ ജന്മസ്ഥലമായ ഫാബ്രിയാനോയിലെ സാൻ ഫ്രാൻസെസ്കോ മൊണാസ്ട്രിയിൽ അധിഷ്ഠിതമായ ഒരു കോൺഫ്രറ്റേണിറ്റിക്ക് വേണ്ടിയാണ് ബാനർ വരച്ചിരിക്കുന്നത്. ഫ്ലോറൻസിലേക്ക് പോകുന്നതിനുമുമ്പ് 1420-ലെ വസന്തകാലത്ത് ബ്രെസ്സിയയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം ഏതാനും മാസങ്ങൾ അവിടെ ചിലവഴിച്ചിരുന്നു. ജെന്റൈലിന്റെ ഭാര്യയുടെ സഹോദരനും എജിഡിയോയുടെ കസിനും ആയ അംബ്രോഗിയോ ഡി ബിസോച്ചിസ് ചിത്രകാരനും കോൺഫ്രറ്റേണിറ്റിയും തമ്മിലുള്ള ഇടനിലക്കാരനായിരിക്കാം.[1]

  1. Mauro Minardi, Gentile da Fabriano, Skira, Milano 2005.