കൊറോണവൈറസ് വാക്സിൻ
കൊറോണവൈറസുകൾ ഉണ്ടാക്കുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുപയോഗിക്കുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നവയാണ് കൊറോണവൈറസ് വാക്സിനുകൾ. പക്ഷികൾ, നായകൾ, പൂച്ചകൾ എന്നിവയിൽ പ്രയോഗിക്കുന്ന നിരവധി കൊറോണവൈറസ് വാക്സിനുകൾ പരീക്ഷണഘട്ടങ്ങളിലാണ്. വിവിധ കൊറോണവൈറസുകൾ ഉണ്ടാക്കുന്ന സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) എന്നിവയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന വാക്സിനുകൾ ഇതുവരെയും കണ്ടെത്തിയിട്ടില്ല. 2020 മാർച്ചിൽ ൽ കൊറോണവൈറസ് -19 രോഗബാധ തടയുന്നതിനുള്ള മനുഷ്യരിലെ ട്രയൽ പഠനം ആരംഭിച്ചു.[1] മൃഗങ്ങളിൽ വിവിധപരീക്ഷണഘട്ടങ്ങളിലിരിക്കുന്ന കൊറോണവൈറസ് വാക്സിനുകളാണ് നിലവിലുള്ളത്. സാർസ് കൊറോണാവൈറസ് വാക്സിനുകൾ എലികളിൽ പ്രയോഗിച്ചതുവഴി ലഭിച്ച പഠനങ്ങൾ തെളിയിക്കുന്നത് വാക്സിൻ ഘടകങ്ങൾക്കെതിരെ ഉയർന്നതരത്തിലുള്ള പ്രതികരണപ്രവർത്തനങ്ങൾ നടക്കുന്നു എന്നും ഇത് മനുഷ്യനിലെ വാക്സിൻ പ്രയോഗത്തിന് വലിയ ശ്രദ്ധ നൽകേണ്ടതുണ്ടെന്നുമാണ്. [2]
സാർസ് കൊറോണവൈറസ് വാക്സിൻ
തിരുത്തുകകൊറോണവൈറസ് ഉണ്ടാക്കുന്ന സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം രോഗത്തിനെതിരായ വാക്സിനുകൾ ഫലപ്രദമായി പ്രയോഗിക്കാൻ കഴിഞ്ഞിട്ടില്ല. മൃതമാക്കപ്പെട്ട വൈറസ് ഘടകങ്ങളോ സബ്-യൂണിറ്റ് അല്ലെങ്കിൽ ഡി.എൻ.എ വാക്സിനുകളോ വൈറൽ ജീനോമുപയോഗിച്ചുള്ള വാക്സിനുകളോ മാത്രമാകും ഫലപ്രദം എന്ന് പഠനങ്ങൾ തെളിയിക്കുന്നു.[3]2002-2003 ൽ സാർസ് ആഗോളഭീതിയുളവാക്കുന്ന രോഗമായി വ്യാപിച്ചപ്പോൾ നിരവധി മരുന്നുകമ്പനികളും സംഘടനകളും സാർസിനെതിരായ വാക്സിനുകൾ രൂപപ്പെടുത്തുന്ന ഗവേഷണങ്ങൾക്ക് വലിയ സാമ്പത്തികസഹായം നൽകിയിരുന്നു. എന്നാൽ സാർസ് വ്യാപനം നിലച്ചശേഷം വാക്സിനുകളുടെ വിപണിസാധ്യതകൾ ഒഴിവായതോടെ ഈ ഫണ്ടുകൾ പിൻവലിക്കുകയോ തുടരാതിരിക്കുകയോ ചെയ്തിട്ടുണ്ട്. [4]ക്ലിനിക്കൽ പ്രയോഗത്തിന് ലഭ്യമായത് ഇനാക്ടിവേറ്റഡ് സാർസ് വാക്സിൻ ആണ് എങ്കിലും മനുഷ്യരിലെ സുരക്ഷയാണ് മുഖ്യപ്രശ്നമായി കരുതപ്പെടുന്നത്. [5]
മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം വാക്സിൻ
തിരുത്തുകരോഗം ബാധിച്ചവരിൽ 35 ശതമാനം പേരും മരണപ്പെട്ടെങ്കിലും[6] ഫലപ്രദമായ മെർസ് വൈറസിനെതിരെ വാക്സിൻ രൂപപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 7 വർഷങ്ങൾക്കുശേഷം വീണ്ടും മെർസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ ഫലപ്രദമായ വാക്സിനുകളുടെ ഗവേഷണവും ഉത്പാദനവും വലിയ പ്രാധാന്യമർഹിക്കുന്നു.[7]
കോവിഡ്-2019 വാക്സിൻ
തിരുത്തുകസിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം- കൊറോണവൈറസ്-2 എന്ന വൈറസാണ് 2019 കൊറോണവൈറസ് രോഗത്തിനുകാരണം. രോഗം 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഫലപ്രദമായ വാക്സിൻ ഇനിയും കണ്ടെത്തിയിട്ടില്ല. ചൈനീസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ, ഹോങ്കോങ് യൂണിവേഴ്സിറ്റി, ഷാങ്ഹായ് ഈസ്റ്റ് ഹോസ്പിറ്റൽ, സെന്റ് ലൂയിസിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റി എന്നിവ കോവിഡ്-19 രോഗത്തിനെതിരായ വാക്സിൻ ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.[8][9]
2020 ഗവേഷണങ്ങൾ
തിരുത്തുകഅമേരിക്കയുടെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് (NIH) , മോഡേണാ ബയോടെക്നോളജി കമ്പനിയുടെ പകർച്ചവ്യാധി നിയന്ത്രണവിഭാഗവുമായിച്ചേർന്ന് 2020 ജനുവരി 13 ന് വൈറസിനെതിരെ mRNA-1273 എന്ന വാക്സിൻ പരീക്ഷണത്തിനായി പ്രയോഗിക്കുന്നതിന് അന്തിമതീരുമാനമെടുത്തു.[10] Coalition for Epidemic Preparedness Innovations (CEPI) ആണ് ഈ വാക്സിൻ ഉത്പാദിപ്പിക്കുന്നതിന് സാമ്പത്തികസഹായം ചെയ്യുന്നത്. മോഡേണയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസ് (NIAID) ആണ് വാക്സിൻ ഗവേഷണങ്ങൾ നടത്തുന്നത്. ആറാഴ്ച നീണ്ടുനിൽക്കുന്ന ഓപൺ ലേബൽ പഠനത്തിന് 45 രോഗികൾ പങ്കാളികളാകുന്നു. പൂർണമായും ഫലപ്രദമായ വാക്സിൻ ഉത്പാദിപ്പിക്കാൻ 12 മുതൽ 18 വരെ മാസമെടുക്കും. SARS-CoV-2 ന്റെ ജനറ്റിക് കോഡ് പകർപ്പെടുത്താണ് ഈ വാക്സിൻ നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ mRNA-1273 ഘടകത്തിന്റെ സുരക്ഷയും പ്രതിരോധവൽക്കരണസാധ്യതയും അറിയാൻ 25μg, 100μg, 250μg ഡോസുകളാണ് 18 മുതൽ 55 വരെ പ്രായമുള്ള സന്നദ്ധാംഗങ്ങൾക്ക് നൽകുന്നത്. [11] 2020 മാർച്ച് 16 ന് ആദ്യപങ്കാളി (ജെന്നിഫർ ഹാലർ) വാക്സിൻ സ്വീകരിച്ചു. [12][13]കോവിഡ്-19 കാൻഡിഡേറ്റ് വാക്സിനുകളുടെ ലിസ്റ്റ് ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ചു. [14]
അവലംബം
തിരുത്തുക- ↑ https://www.nih.gov/news-events/news-releases/nih-clinical-trial-investigational-vaccine-covid-19-begins
- ↑ https://www.ncbi.nlm.nih.gov/pubmed/22536382
- ↑ https://www.ncbi.nlm.nih.gov/pmc/articles/PMC2633062/
- ↑ https://www.futuremedicine.com/doi/10.2217/fvl.12.126
- ↑ https://wwwnc.cdc.gov/eid/article/11/7/05-0219_article
- ↑ https://www.who.int/news-room/fact-sheets/detail/middle-east-respiratory-syndrome-coronavirus-(mers-cov)
- ↑ https://www.thelancet.com/journals/laninf/article/PIIS1473-3099(19)30477-3/fulltext
- ↑ https://www.scmp.com/news/china/society/article/3047676/number-coronavirus-cases-china-doubles-spread-rate-accelerates
- ↑ https://www.marketwatch.com/story/these-nine-companies-are-working-on-coronavirus-treatments-or-vaccines-heres-where-things-stand-2020-03-06
- ↑ https://www.modernatx.com/modernas-work-potential-vaccine-against-covid-19
- ↑ https://www.clinicaltrialsarena.com/news/first-us-covid-19-vaccine-trial-moderna/
- ↑ https://www.nih.gov/news-events/news-releases/nih-clinical-trial-investigational-vaccine-covid-19-begins
- ↑ https://www.msnbc.com/the-beat-with-ari/watch/first-person-to-test-coronavirus-vaccine-speaks-out-80728645649
- ↑ https://www.who.int/blueprint/priority-diseases/key-action/novel-coronavirus-landscape-ncov.pdf?ua=1