കൊറെസ്റ്റ തിസ്ബ കാൻഫീൽഡ് നാപ്പ് (ജീവിതകാലം: മാർച്ച് 6, 1833 - മെയ് 1, 1920) 19-ാം നൂറ്റാണ്ടിലെ അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോയിൽ നിന്നുള്ള ഒരു അമേരിക്കൻ വൈദ്യനായിരുന്നു. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയിൽ ഓഫീസറായി സേവനമനുഷ്ഠിച്ച ആദ്യ വനിതയായി അവർ അറിയപ്പെടുന്നു.[1]

കൊറെസ്റ്റ തിസ്ബ കാൻഫീൽഡ് നാപ്പ്.

ആദ്യകാലവർഷങ്ങളും വിദ്യാഭ്യാസവും

തിരുത്തുക

കൊറെസ്റ്റ തിസ്ബ കാൻഫീൽഡ് 1833-ൽ ഒഹായോയിലെ ചാർഡോണിൽ ജനിച്ചു.[2] കാൻഫീൽഡ് കുടുംബം അവരുടെ സ്തുത്യർഹമായ സേവനത്തിൻറെ പേരിൽ, ഇംഗ്ലണ്ടിലെ രാജാവിൽ നിന്ന് 1350-ൽ, യോർക്ക്ഷെയറിലെ കാം നദിയോരത്ത് ഒരു ഭൂഗ്രാൻറ് സ്വീകരിച്ചുകൊണ്ട് അവിടെ താമസമാക്കിയവരായിരുന്നു. ഏകദേശം 300 വർഷത്തോളം ആ ഗ്രാന്റ് കൈവശപ്പെടുത്തിയിരുന്ന അവർ, പ്ലിമൗത്ത് തീർത്ഥാടകരുടെ വരവിനു തൊട്ടുപിന്നാലെ അമേരിക്കൻ ഐക്യനാടുകളിലെത്തുകയും, കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിലെ ആദ്യത്തെ താമസക്കാരിൽപ്പെട്ടവരായി മാറുകയം ചെയ്തു. കാൻഫീൽഡുകളുടെ പരമ്പര ഫ്രഞ്ച് ഹ്യൂഗനോട്ട്സ്, ന്യൂ ഇംഗ്ലണ്ട് പ്രെസ്ബിറ്റേറിയൻ എന്നിവരിൽ നിന്നായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) കുട്ടിക്കാലം മുതൽക്കുതന്നെ കോറെസ്റ്റ ഒരു ഡോക്ടർ ആകാൻ ആഗ്രഹിച്ചിരുന്നു. ചെറുപ്രായത്തിൽ തന്നെ അവർ ചാർഡോൺ സെമിനാരിയിൽ പ്രവേശിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

1849 നവംബർ 26-ന്[3] ഫ്രാങ്ക്ലിൻ നാപ്പിനെ വിവാഹം കഴിച്ച കാൻഫീൽഡിന് അദ്ദേഹത്തിൽ മൂന്ന് കുട്ടികളുണ്ടായിരുന്നു. അവസാന കുട്ടിയുടെ ജനനത്തിനു ശേഷം അവൾ വർഷങ്ങളോളം ഒരു വിദ്യാലയത്തിൽ അദ്ധ്യാപനം നടത്തി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

1869-ൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ അവസാനത്തിൽ വിധവയും സാമ്പത്തിക ഭദ്രതയില്ലാതെയും അവർ ഒഹായോയിലെ ക്ലീവ്‌ലാൻഡിലെ വുമൺസ് ഹോമിയോപ്പതിക് കോളേജിൽ പ്രവേശനം നേടി. ഒരു അർദ്ധ വർഷത്തെ സ്കോളർഷിപ്പിന്റെ സഹായത്തോടെ, കാൻഫീൽഡ് ആദ്യത്തെ കോളേജ് വർഷം പൂർത്തിയാക്കി. രണ്ടാം വർഷത്തിൽ, കോളേജിൽ സാമ്പത്തികമായി പിന്തുണയ്ക്കന്നതിന്, അവൾ കോളജ് പ്രസിഡന്റ് ഡോ. മൈറ കെ. മെറിക്കിന്റെ സഹായിയായി. അനാട്ടമിയുടെ ഡെമോൺസ്ട്രേറ്ററായി കുറച്ചുകാലം സേവനമനുഷ്ഠിച്ച അവർ 1871-ൽ ഒന്നാം ഓണേർസ് ബിരുദം നേടി. തുടർന്നുള്ള വേനൽക്കാലത്ത്, അവൾ ഇന്ത്യാനയിലെ ഫോർട്ട് വെയ്നിൽ പരിശീലനം നടത്തുകയും ഒഹായോയിലെ ക്ലീവ്‌ലാൻഡിലെ മെൻസ് ഹോമിയോപ്പതിക് കോളേജിൽ പ്രവേശിക്കാൻ മതിയായ വരുമാനം നേടുകയുംചെയ്തു. അവിടെയായിരിക്കുമ്പോൾ, അവൾ വനിതാ വിഭാഗത്തിൽ ശരീരഘടനയുടെ മാതൃകാ ഡെമോൺസ്ട്രേറ്ററും, കൂടാതെ ചെലവുകൾ നികത്താൻ രാവിലെയും വൈകുന്നേരവും രോഗികളെ സന്ദർശിച്ച് മതിയായ പരിശീലനവും നടത്തിയിരുന്നു. എല്ലാ പ്രഭാഷണങ്ങളിലും പങ്കെടുത്ത്, മുഴുവൻ പാഠ്യപദ്ധതിയിലൂടെയും കടന്നുപോയ അവർ, 1872-ൽ ബിരുദം നേടി,ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പുരുഷന്മാരുടെ കോഴ്‌സിൽ മൂന്നാമത് എത്തുകയും ചെയ്തതോടെ ഒരു സമ്മാനത്തിന് അർഹതയുണ്ടെന്ന് ഫാക്കൽറ്റി സമ്മതിച്ചുവെങ്കിലും അത് പ്രാക്ടീസ് നടത്തുന്ന ഒരു ഫിസിഷ്യന് നൽകി ഒരു മാതൃകയാകാൻ ഫാക്കൽറ്റി വിസമ്മതിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ഒരു മെഡിക്കൽ ഡോക്ടറെന്ന നിലയിൽ, പെൻസിൽവാനിയയിലെ ടൈറ്റസ്‌വില്ലിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് കാൻഫീൽഡ് ക്ലീവ്‌ലാൻഡിൽ കുറച്ച് മാസങ്ങൾ പ്രാക്ടീസ് ചെയ്തിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

  1. "Obituary". Journal of the American Institute of Homeopathy (in ഇംഗ്ലീഷ്). 12. The American Institute of Homeopathy: 1278. 1920.
  2. "Obituary". Journal of the American Institute of Homeopathy (in ഇംഗ്ലീഷ്). 12. The American Institute of Homeopathy: 1278. 1920.
  3. "GEAUGA COUNTY OHIO - Marriages, 1806 - 1919 BRIDE'S INDEX - Surnames 'C'". USGenWeb Archives Special Projects. Retrieved 21 March 2017.
"https://ml.wikipedia.org/w/index.php?title=കൊറെസ്റ്റ_ടി._കാൻഫീൽഡ്&oldid=3862839" എന്ന താളിൽനിന്ന് ശേഖരിച്ചത്