കൊറലൈൻ അഡാ എംകി
കൊറലൈൻ അഡാ എംകി, അമേരിക്കൻ ഐക്യനാടുകളിലെ ഷിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‍വെയർ ഡെവലപ്പറും ഓപ്പൺ സോഴ്‌സ് അഭിഭാഷകയുമാണ്. [1] 1994 ൽ ഒരു വെബ് ഡെവലപ്പറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ എഞ്ചിനീയറിംഗ്, കൺസൾട്ടിംഗ്, വിദ്യാഭ്യാസം, പരസ്യം , ആരോഗ്യ സംരക്ഷണം, സോഫ്റ്റ്‍വെയർ വികസനം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റൂബിയിലുള്ള പ്രവർത്തനങ്ങളിലുടെയാണ് ഇവർ പ്രശസ്തയായത്, 2016 ൽ റൂബി ഓൺ റെയിൽസ് ഡെവലപ്പർമാർക്കായുള്ള കോൺഫറൻസായ റെയിൽകോൺഫിൽ വച്ച് റൂബി ഹീറോ അവാർഡ് കരസ്തമാക്കി. സാമൂഹ്യപ്രവർത്തനവും ആക്ടിവിസവും കുടാതെ ഓപ്പൺ സോഴ്‌സ് പ്രോജക്റ്റുകളുടെ പ്രചരണത്തിലും പ്രവർത്തിക്കുന്നു.
കൊറലൈൻ അഡാ എംകി | |
---|---|
ജനനം | |
തൊഴിൽ | സാങ്കേതിക വിദഗ്ധ, പ്രാസംഗിക, എഴുത്തുകാരി |
വെബ്സൈറ്റ് | where |
തൊഴിൽജീവിതം
തിരുത്തുകപേൾ പ്രോഗ്രാമിംഗ് ഭാഷ ഉപയോഗിച്ച് 1994ൽ എംകി സോഫ്റ്റ്‍വെയർ നിർമ്മിക്കാൻ തുടങ്ങി. 2007 ൽ റൂബി കണ്ടുപിടിക്കുന്നതിനു മുമ്പ് ASP.NET, ജാവ എന്നിവയായിരുന്നു പ്രവർത്തനമേഖല. [2] സോഫ്റ്റ്‍വെയർ കോൺഫറൻസുകളിൽ അവർ പതിവായി പ്രഭാഷണങ്ങൾ നടത്താറുണ്ട്, മാത്രമല്ല ലോകമെമ്പാടുമുള്ള ഒന്നിലധികം സാങ്കേതിക സമ്മേളനങ്ങളിൽ അവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. [3][4]
സ്ത്രീകളുടെ ഓപ്പൺ സോഴ്‌സിലുള്ള മേഖലയിൽ സഹായിക്കുന്നതിനായി 2014-ൽ ഇവർ OS4W.org എന്ന വെബ്‌സൈറ്റ് ആരംഭിച്ചു.[5][6][7]
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ തുടങ്ങിയ കമ്പനികളുടേത് ഉൾപ്പെടെ 40,000 ഓപ്പൺ സോഴ്‌സ് പ്രോജക്റ്റുകളിൽ ഉപയോഗിക്കുന്ന പെരുമാറ്റച്ചട്ടം 2014 ൽ അവർ സൃഷ്ടിച്ചു. [8][9][10] കോൺട്രിബ്യൂട്ടർ ഉടമ്പടിയിൽ നടത്തിയ പ്രവർത്തനങ്ങളെ മാനിച്ച് 2016 ൽ അവർക്ക് റൂബി ഹീറോ അവാർഡ് ലഭിച്ചു. [11]
വ്യക്തി ജീവിതം
തിരുത്തുകഎംകി ഒരു ട്രാൻസ്ജെൻഡറാണ്.[12] [13] കൂടാതെ ഇവർ ഗാനങ്ങൾ രചിക്കുകയും റെക്കോർഡുചെയ്യുകയും, എ ലിറ്റിൽ ഫയർ സ്കെയർക്രോ എന്ന പേരിൽ നിരവധി ആൽബങ്ങൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. . [14][15][16]
അവലംബം
തിരുത്തുക- ↑ "Who is welcome online?" (PDF). Internet Health Report 2019. v.1.0. Mozilla: 46. 2018. Archived from the original (PDF) on 2023-03-31. Retrieved 2020-07-13.
- ↑ Ehmke, Coraline Ada (October 7, 2015). Refactoring to a Happier Development Team. Interview with Gareth Wilson. Fog Creek. മൂലകണ്ണിയിൽ നിന്നും ആർക്കൈവ് ചെയ്തത് on 2017-07-12. https://web.archive.org/web/20170712035856/https://blog.fogcreek.com/refactoring-to-a-happier-development-team-interview-with-coraline-ada-ehmke/. ശേഖരിച്ചത് July 6, 2017.
- ↑ "Coraline Ada". RubyGems (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved July 6, 2017.
- ↑ Knowles, Bryan (Spring 2018). "Coraline Ada Ehmke: Promoting Richer Open Source Communities". XRDS. 24 (3): 60–61 – via ACM Digital Library.
- ↑ Ehmke, Coraline Ada (October 7, 2015). Refactoring to a Happier Development Team. Interview with Gareth Wilson. Fog Creek. മൂലകണ്ണിയിൽ നിന്നും ആർക്കൈവ് ചെയ്തത് on 2017-07-12. https://web.archive.org/web/20170712035856/https://blog.fogcreek.com/refactoring-to-a-happier-development-team-interview-with-coraline-ada-ehmke/. ശേഖരിച്ചത് July 6, 2017.
- ↑ "About". OS4W (in ഇംഗ്ലീഷ്). Archived from the original on 2018-05-27. Retrieved July 6, 2017.
- ↑ Knowles, Bryan (Spring 2018). "Coraline Ada Ehmke: Promoting Richer Open Source Communities". XRDS. 24 (3): 60–61 – via ACM Digital Library.
- ↑ "Contributor Covenant: A Code of Conduct for Open Source Projects". Contributor Covenant (in ഇംഗ്ലീഷ്). Retrieved July 6, 2017.
- ↑ Evans, Jon (March 5, 2016). "On the war between hacker culture and codes of conduct". TechCrunch. Retrieved July 6, 2017.
- ↑ Bostick, Chad (November 4, 2016). "GitHub's Anti-Harassment Tools and the Open Source Codes of Conduct". Hello Tech Pros (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-08-02. Retrieved July 6, 2017.
- ↑ "2016 Ruby Heroes". Ruby Heroes (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-06-10. Retrieved July 6, 2017.
- ↑ "Coraline Ada Ehmke". where.coraline.codes (in ഇംഗ്ലീഷ്). Retrieved July 7, 2017.
- ↑ "Talk: He Doesn't Work Here Anymore". Alterconf (in ഇംഗ്ലീഷ്). 2015. Retrieved July 9, 2017.
- ↑ "Coraline Ada Ehmke". where.coraline.codes (in ഇംഗ്ലീഷ്). Retrieved July 7, 2017.
- ↑ Ehmke, Coraline Ada. "Interview with Coraline Ada Ehmke". Geek Girl Rising (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved July 9, 2017.
- ↑ "A Little Fire Scarecrow". Archived from the original on 2019-05-06. Retrieved July 9, 2017.