കാന്തികസ്വഭാവം നഷ്ടപ്പെടുന്നതിനെ പ്രതിരോധിക്കാനുള്ള കഴിവാണ് കൊയേഴ്സിവിറ്റി(coercivity)[1]. ഇത് അളക്കാനായി B-H അനലൈസർ അല്ലെങ്കിൽ മാഗ്നറ്റോമീറ്റർ ഉപയോഗിക്കുന്നു. oersted, ampere/meter എന്നിവയാണ് കൊയേഴ്സിവിറ്റിയുടെ ഏകകങ്ങൾ ഉയർന്ന കൊയേഴ്സിവിറ്റിയുള്ള പദാർത്ഥങ്ങൾകൊണ്ട്(കഠിന ഫെറോമാഗ്നറ്റിക്) സ്ഥിരകാന്തങ്ങൾ ഉണ്ടാക്കുന്നു. താഴ്ന്ന കൊയേഴ്സിവിറ്റിയുള്ള പദാർത്ഥങ്ങൾകൊണ്ട്(മൃദു ഫെറോമാഗ്നറ്റിക്) മൈക്രോവേവ് ഉപകരണങ്ങൾ, റിക്കോഡിംഗ് ഹെഡ്, ട്രാൻസ്ഫോമറുകൾ മുതലായവ ഉണ്ടാക്കുന്നു

"https://ml.wikipedia.org/w/index.php?title=കൊയേഴ്സിവിറ്റി&oldid=3968780" എന്ന താളിൽനിന്ന് ശേഖരിച്ചത്