കന്നുകാലികൾ തമ്മിൽ കുത്തുമ്പോഴോ,തൊഴുത്തിലെ അഴികൾക്കിടയിൽ കൊമ്പ് കുടുങ്ങുമ്പോഴോ, മരങ്ങൾക്കിടയിൽ പെട്ടോ കന്നുകാലികളുടെ കൊമ്പിന്റെ പുറത്തെ ആവരണം ഊരിപ്പോകാറുണ്ട്. ഇതിനെത്തുടർന്ന് അമിതമായ രക്തസ്രാവമുണ്ടാകുന്നു. ഈ രക്തസ്രാവം അധികരിയ്ക്കുകയാണെങ്കിൽ കൊമ്പിന്റെ ചുവട്ടിൽ ടൂർണിക്കെ പ്രയോഗിയ്ക്കാം.[1]

ഉടൻ ചെയ്യേണ്ടത് തിരുത്തുക

അണുനാശക ലായനിയിൽ മുക്കിയ വൃത്തിയായ തുണികൊണ്ട് കൊമ്പിന്റെ കാമ്പിനെ ചുറ്റിപ്പൊതിഞ്ഞ് രക്തസ്രാവം നിയന്ത്രിയ്ക്കാം. വൃത്തിയുള്ള സ്ഥലത്തേയ്ക്കു ഉരുവിനെ മാറ്റണം. കൊമ്പിനു മുകളിൽ പൊതിഞ്ഞ ഭാഗത്ത് ടിങ്ചർ ബെൻസോയിൻ ഒഴിയ്ക്കാവുന്നതാണ്. പിന്നീട് ഒരു ഡോക്ടറിന്റെ സേവനം ആവശ്യമുണ്ടെങ്കിൽ തേടാവുന്നതാണ് .

അവലംബം തിരുത്തുക

  1. പശുപരിപാലനം-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2012.പു 116
"https://ml.wikipedia.org/w/index.php?title=കൊമ്പ്_ഊരിപ്പോകൽ&oldid=2843300" എന്ന താളിൽനിന്ന് ശേഖരിച്ചത്