സന്തോഷ് ഏച്ചിക്കാനം രചിച്ച ചെറുകഥയാണ് കൊമാല.കേരളത്തിലെ സമീപകാല കർഷക ആത്മഹത്യകൾ ഇതിലെ മുഖ്യപ്രതിപാദ്യവിഷയമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് കൊമാല ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.[1] 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[2] 2010-ലെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സാഹിത്യപുരസ്കാരം[1] എന്നിവ ഈ കൃതി നേടിയിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കഥയായ കൊമാല, കേരളീയ ജീവിതത്തിലെ വലിയൊരു ദുരന്തത്തെ അടയാളപ്പെടുത്തി എഴുതിയതാണ്. മെക്സിക്കന് എഴുത്തുകാരന് ഹുവാന് റൂള്ഫോയുടെ ‘പെദ്രൊ പാരമോ’ എന്ന നോവലിനെ സാക്ഷിയാക്കി കേരളത്തിലെ സമീപകാല അത്മാഹത്യാ പ്രവണതയെ വരച്ചിടുകയായിരുന്നു.

കൊമാല
Cover
പുറംചട്ട
കർത്താവ്സന്തോഷ് ഏച്ചിക്കാനം
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ80
ISBN978- 81- 264- 1895-
  1. 1.0 1.1 "ലൈബ്രറി കൗൺസിൽ സാഹിത്യപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്". മാതൃഭൂമി. നവംബർ 25, 2011. Archived from the original on 2011-11-24. Retrieved ജൂലൈ 24, 2012.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-24.
"https://ml.wikipedia.org/w/index.php?title=കൊമാല_(ചെറുകഥ)&oldid=3629696" എന്ന താളിൽനിന്ന് ശേഖരിച്ചത്