കൊതിയൻ
എം.ആർ. രേണുകുമാർ രചിച്ച കാവ്യ സമാഹാരമാണ് കൊതിയൻ. 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കു ലഭിച്ചു. [1] പ്രദീപൻ പാമ്പിരിക്കുന്നിന്റെ ഓർമയ്ക്കാണ് ഈ കാവ്യസമാഹാരം കവി സമർപ്പിച്ചിരിക്കുന്നത്.
കർത്താവ് | എം.ആർ. രേണുകുമാർ |
---|---|
സാഹിത്യവിഭാഗം | കവിത |
പ്രസിദ്ധീകൃതം | Nov 2017 |
പ്രസാധകർ | ഡി.സി |
ഏടുകൾ | 108 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
ISBN | 9789352820733 |
കവിതകൾ
തിരുത്തുകകാണുന്നുണ്ടനേകക്ഷേത്രങ്ങൾ, ഒറ്റയ്‌ക്കൊരുവൾ, വെള്ളപ്പൊക്കം, ആണമ്മിണി, കാലപ്പാമ്പ്, വാരിവാരിപ്പിടിക്കും ഒച്ചയനക്കങ്ങൾ തുടങ്ങി 41 കവിതകളാണ് ഈ സമാഹാരത്തിലെ കവിതകൾ. ചരിത്ര ധർമവും ചരിത്രത്തിലെ കാവ്യധർമവും ഏറ്റെടുക്കുന്നതിലൂടെ രേണുകുമാറിന്റെ കവിത ലാവണ്യത്തിന്റെ ഒരു പുതിയ രാഷ്ട്രീയവുംകൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്.അസ്വസ്തമായ ഈ ലാവണ്യ സങ്കൽപ്പം ഭാഷയിൽ സൃഷ്ടിക്കുന്ന ഭാവുകത്വം അവഗണിക്കാനാവാത്തവിധം കരുത്തുള്ളതാണെന്ന് ഈ കവിതയിലൂടെ കടന്നുപോകുന്ന അനുവാചകർക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് അവതാരികയിൽ ടി.ടി. ശ്രീകുമാർ കുറിക്കുന്നു.
അവലംബം
തിരുത്തുക- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.