ഒരു നാടൻ കളിയാണ് കൊട്ടിയും പൂളും. പാലക്കാട് ജില്ലയിലും സമീപപ്രദെശങ്ങളിലും നിലവില്ലുള്ള ഒരു നാടൻ കലയാണിത് .ഇരുപതു സേന്റിമിറ്ററോളം നീളമുള്ള ഒരു മരക്കട്ടയാണ് പൂള് .അത് അടിച്ചു ദൂരെ തെറിപ്പിക്കാനുള്ള ഒരു കോലാണ് കൊട്ടി .പൂള് കൈപ്പത്തിയിൽ വച്ച് മുകളിലേക്ക് തെറിപ്പിച്ച് അടിക്കുക ,ഇടതു കൈ കൊണ്ട് പൂള് പിടിച്ച് വലത് കൈകൊണ്ട് അടിച്ചു തെറിപ്പിക്കുക ,മുഖം ഉയർത്തി നിന്ന് മൂക്കിന്മേൽ പൂള് വച്ച് താഴേക്ക് തള്ളിടതിനു ശേഷം അടിച്ചു തെറുപ്പിക്കുക തുടങ്ങിയ പല ഇനങ്ങളും ഈ കളിയിൽ ഉണ്ട് .

ഉത്തരകേരളത്തിൽ ഇട്ടിയും കോലും എന്നും ദക്ഷിണകേരളത്തിൽ കുട്ടിയും കോലും എന്നും പറയാറുള്ള കളിയുമായി ഇതിനു സാമ്യം ഉണ്ട് . ക്രിക്കറ്റ് കളിയോടും ഇതിന് സാമ്യമുണ്ട്. കുട്ടിയും കോലും എന്നാണ് മധ്യകേരളത്തിൽ അറിയപ്പെടുന്നത്. നാലിഞ്ച് വലിപ്പത്തിൽ ഒരു കുഴി കുഴിച്ച് ചെറിയ കോല് കുഴിക്ക് വിലങ്ങനെ വെക്കുന്നു. ചെറിയ കോലിനെ വലിയ കോൽ കൊണ്ട് ദൂരേക്ക് തോണ്ടിയെറിയുന്നു. തോണ്ടിയെറിയുമ്പോൾ ചെറിയ കോല് അപ്പുറത്തു നിൽക്കുന്നയാൾ പിടിച്ചാൽ തോണ്ടിയ ആൾ ഔട്ട്. ക്യാച്ച് എടുക്കുന്നതുപോലെ തന്നെ. പിടിച്ചില്ലെങ്കിൽ ചെറിയ കോൽ വീണ സ്ഥലത്തു നിന്ന് എതിരാളി എറിയുന്നു. എറിയുന്നത് ഒരു ബാറ്റ് മാനെപ്പോലെ കുഴിയുടെ അടുത്തുനിൽക്കുന്നയാൾ അടിച്ചകറ്റും. ചെറിയ കോൽ വീഴുന്നവിടെ നിന്നും കുഴി വരെ വലിയ കോൽ കൊണ്ട് അളക്കുന്നു. ആദ്യത്തെ അളവിന് തേക്കൂട്ടം , സാദേമ്പർ, മുറിമുട്ട്, അയറ്റിക്കോണി, ആറേങ്ക്, വില്ല്. വില്ല് ആയാൽ ഒരു പോയിന്റായി. വീണ്ടും തേക്കൂട്ടം മുതൽ കുഴി എത്തുന്നതുവരെ എണ്ണുന്നു. തേക്കൂട്ടത്തിൽ എത്തിയാൽ കാൽപാദത്തിൽ ചെറിയ കോൽ വച്ച് വലിയ കോൽ വച്ച് അടിച്ചകറ്റുക. സാദേമ്പറിലാണെങ്കിൽ കൈവെള്ള മറിച്ച്, ചെറിയ കോൽ മീതെ വച്ച് അടിച്ചകറ്റുന്നു. മുറിമുട്ടിൽ മുഷ്ടി ചുരുട്ടി ഉലക്ക പോലെ പിടിച്ച് അതിനു മീതെ ചെറിയ കോൽ വച്ച് വലിയ കോൽ കൊണ്ട് അടിച്ചകറ്റുന്നു. അയറ്റിക്കോണിയെന്നാൽ കൈമുട്ട് മടക്കി മുന്നോട്ട് പൊക്കി അതിനു മീതെ ചെറിയ കോൽ വച്ച് വലിയ കോൽ കൊണ്ട് അടിച്ചകറ്റുന്നു. ആറേങ്ക് എന്നാൽ കണ്ണിന് മുകളിലായി ചെറിയ കോൽ വച്ച് അടിച്ചകറ്റുന്നു. പ്രതിയോഗി എറിയുന്ന ചെറിയ കോൽ, വലിയ കോൽ കൊണ്ട് ഒരു പ്രാവശ്യം പോലും അളക്കാൻ സാധിക്കാത്തവിധം കുഴിയുടെ അടുത്താണെങ്കിൽ ബാറ്റ്സ് മാൻ ഔട്ട്. എതിരാളിക്ക് അടിക്കാൻ പറ്റാത്തവിധം കുഴിയിലേയ്ക്ക് ചെറിയകോൽ എറിയുകയെന്നതാണ് പ്രധാനം. മറവശത്ത് ചെറിയകോലിനെ എത്രയും ദൂരത്തേയ്ക്ക് അടിച്ചകറ്റാനുള്ള ശ്രമവും.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊട്ടിയും_പൂളും&oldid=2917815" എന്ന താളിൽനിന്ന് ശേഖരിച്ചത്