കൊടുമുണ്ട

പാലക്കാട് ജില്ലയിലെ ഗ്രാമം

കൊടുമുണ്ട ഗ്രാമം പാലക്കാട്‌ ജില്ലയിൽ പട്ടാമ്പി താലൂക്കിൽ മുതുതല, പരുതൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്നു. കൊടുമുണ്ടയുടെ കിഴക്ക്‌ ഭാഗം മുതുതല പഞ്ചായത്തിലും പടിഞ്ഞാറു ഭാഗം പരുതൂർ പഞ്ചായത്തിലുമാണു.

പട്ടാമ്പി-പള്ളിപ്പുറം പാതയിൽ പട്ടാമ്പിയിൽ നിന്ന് 5 കിലോമീറ്റർ പടിഞ്ഞാറായാണു കൊടുമുണ്ട സ്ഥിതി ചെയ്യുന്നത്‌. പകൽ എല്ലാ സമയത്തും ബസ്സ്‌ സൗകര്യം ലഭ്യമാണ്.

റെയിൽ ഗതാഗതം

തിരുത്തുക

കൊടുമുണ്ട റെയിൽവേ സ്റ്റേഷൻ മുതുതല പഞ്ചായത്തിലെ ഏക സ്റ്റേഷനാണു. പട്ടാമ്പിയിലാണു കൊടുമുണ്ടക്കടുത്തുള്ള പ്രധാന സ്റ്റേഷൻ ഉള്ളത്‌.

ആരാധനാലയങ്ങൾ

തിരുത്തുക

നെടുങ്ങനാട്‌ മുത്തശ്ശിയാർക്കാവ്‌, മണ്ണിയമ്പത്തൂർ സരസ്വതി ക്ഷേത്രം എന്നിവയാണു പ്രധാന ക്ഷേത്രങ്ങൾ. കൊടുമുണ്ട ജു:മാ മസ്ജിദ്‌, പടിഞ്ഞാറെ കൊടുമുണ്ട ജു:മാ മസ്ജിദ്‌ എന്നിവ പ്രധാന മുസ്ലിം പള്ളികളാണ്. മുത്തശ്ശിയാർക്കാവ് താലപ്പൊലിയും കൊടുമുണ്ട നേർച്ചയും സമീപ പ്രദേശങ്ങളിലെ ഏറ്റവും ജനകീയ ആഘോഷങ്ങളാണ്.

വിദ്യാഭ്യാസം

തിരുത്തുക

ഒരു പ്രദേശത്ത്‌ തന്നെ രണ്ട്‌ സർക്കാർ ഹൈ സ്കൂൾ ഉണ്ടെന്നത്‌ കൊടുമുണ്ടയുടെ പ്രത്യേകതയാണ്. മുതുതല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കൊടുമുണ്ട ഗവ: ഹയർ സെക്കന്ററി സ്കൂൾ, പരുതൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കൊടുമുണ്ട എച്ച്‌ എസ്‌ (വെസ്റ്റ്‌) എന്നിവയാണവ. കൊടുമുണ്ട എ. എം. എൽ. പി. എസ് കൊടുമുണ്ട ജി. എൽ. എൽ. പി. എസ്‌ എന്നിവയാണു മറ്റു വിദ്യാലയങ്ങൾ.

ആരോഗ്യം

തിരുത്തുക

മുതുതല പഞ്ചായത്തിനു കീഴിലെ ഗവ: ആയു:വേദ ഡിസ്പെൻസെറി കൊടുമുണ്ടയിൽ സ്ഥിതിചെയ്യുന്നു

"https://ml.wikipedia.org/w/index.php?title=കൊടുമുണ്ട&oldid=3344705" എന്ന താളിൽനിന്ന് ശേഖരിച്ചത്