കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ
കൊച്ചു ഹസ്സൻ കുഞ്ഞു സാഹിബ് ബഹാദൂർ[1] എം.എൽ.സി., എം.എൽ.എ. 1904 മുതൽ ശ്രീമുലം പ്രജാസഭയിലും ശ്രീമുലം ലെജിസ്ലേറ്റീവ് കൗൺസിലിലും അംഗമായിരുന്നു. ഇദ്ദേഹം കൊല്ലത്തെ ഒരു വ്യാപാരിയായിരുന്നു. 1904(൧) മുതൽ 1916 വരെ (1913 ഒഴികെ) ശ്രീ മുലം പ്രജാസഭയിൽ അംഗമായിരുന്നു.
1904ൽ ഭരണത്തിൽ ജനഹിതം അറിയാൻ ശ്രീമൂലം പോപ്പുലർ അസംബ്ലി രൂപീകരിച്ചു. ഈ രണ്ടു സഭകളും കാലാകാലങ്ങളിൽ പരിഷ്കരിച്ചുകൊണ്ടിരുന്നു. വിദ്യാഭ്യാസം, കരംതീരുവ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത്. 1932ൽ സഭകളെ വീണ്ടും പരിഷ്കരിച്ചു. അതനുസരിച്ച് ശ്രീചിത്തിര കൗൺസിൽ, ശ്രീമൂലം അസംബ്ലി എന്നീ രണ്ടു മണ്ഡലങ്ങൾ നിയമസഭയ്ക്ക് ഉണ്ടായി. പ്രഥമ മുസ്ലിം രജിസ്ട്രാർ ആയിരുന്ന (മുൻ എക്സൈസ് ഇൻസ്പക്ടർ സീ എച് സീ മുഹമ്മദ് കുഞ്ഞു പുത്രൻ ആണ്). ശ്രീ മുലം തിരുനാളിൽ നിന്നും വീരശൃംഖലയും, ധീരതയ്ക്ക് ബഹാദൂർ പട്ടവും ലഭിച്ച ഇദ്ദേഹം ലൈസൻസുള്ള ശിക്കാരി ആയിരുന്നു. പുനലൂർ തൂക്കുപാലം, കൊല്ലം കായംകുളം, റോഡുകൾ എന്നിവ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മിച്ചത് [അവലംബം ആവശ്യമാണ്]. വിഞ്ചെസ്റ്റെർ, എക്സ്പ്രസ്സ് ഡബിൾബാരൽ എന്നീ തോക്കുകൾ ഉപയോഗിക്കാൻ ലൈസൻസുള്ള അക്കാലത്തെ പ്രധാന ശിക്കാരിയായിരുന്നു സാഹിബ് ബഹദൂർ കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ[അവലംബം ആവശ്യമാണ്]. പ്രമുഖ ഇറക്കുമതി വ്യാപാരി സയ്യദു കുഞ്ഞാണ് ഇദ്ദേഹത്തിന്റെ അച്ഛൻ.
കുറിപ്പുകൾ
തിരുത്തുകകുറിപ്പ് (൧): 1904-ലെ ശ്രീമൂലം പ്രജാസഭയിൽ കൊല്ലം വിഭാഗത്തിലെ 55-ആം അംഗമായി കൊച്ചു ഹസ്സൻ കുഞ്ഞ് സാഹിബ് ബഹാദൂറിന്റെ പേര് കൊടുത്തിട്ടുണ്ട്. [2]
അവലംബം
തിരുത്തുക- ↑ നിയമസഭ.ഓർഗ് പേജ് 93 കാണുക. ഇദ്ദേഹം ഉന്നയിച്ച ചോദ്യം കാണാവുന്നതാണ്.
- ↑ കേരള സർക്കാർ നിയമ സഭയുടെ നൂറാം വാർഷികത്തോടെ ഇറക്കിയ ശതാബ്ദി സ്മരണിക