ഇന്ത്യയിൽ, കൊച്ചിയിലെ പുതുവൈപ്പിൽ പെട്രോനെറ്റ് എൽഎൻജി പ്രവർത്തിപ്പിക്കുന്ന ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) റീഗാസിഫിക്കേഷൻ ടെർമിനലാണ് കൊച്ചി എൽഎൻജി. 4,200 കോടി രൂപ ചെലവിൽ എൽഎൻജി ടെർമിനൽ 2013 ഓഗസ്റ്റിൽ നിർമ്മിക്കുകയും കമ്മീഷൻ ചെയ്യുകയും ചെയ്തു.[1][2][3]

കൊച്ചി എൽഎൻജി ടെർമിനൽ
Kochi LNG Terminal
കൊച്ചി എൽഎൻജി ടെർമിനൽ
General information
Locationപുതുവൈപ്പ്, കൊച്ചി
StatusCompleted
Coordinates9°58′37″N 76°13′34″E / 9.977°N 76.226°E / 9.977; 76.226
DeveloperPetronet LNG
Construction start2007
CommissionAugust, 2013
Land area33.4 ha സംഭരണത്തിനും റീഗസിഫിക്കേഷനും
23 ha അനുബന്ധ സൗകര്യങ്ങൾക്ക്
Technical details
Capacity5 million tonnes per year
Length300 m
Draft12 m
WebsitePetronet LNG Limited


പൊതുവിവരം തിരുത്തുക

പ്രതിവർഷം 5-മില്ല്യൺ ടൺ സംഭരിക്കാനും വിതരണം ചെയ്യാനും ശേഷിയിൽ, പെട്രോനെറ്റ് എൽഎൻജിയാണ് ടെർമിനൽ വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ 8 ശതമാനം ശേഷിയിലാണ് ടെർമിനൽ പ്രവർത്തിക്കുന്നത്. ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (എഫ്എസിടി), ബിപിസിഎൽ (ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്), നിറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് നിലവിലെ ഉപഭോക്താക്കൾ. 2009 ഓഗസ്റ്റിൽ ഒപ്പുവച്ച കരാർ പ്രകാരം ഓസ്‌ട്രേലിയയിലെ ഗോർഗോൺ പദ്ധതിയിൽ നിന്ന് പ്രതിവർഷം 14.4 ലക്ഷം ടൺ എൽഎൻജി 20 വർഷത്തേക്ക് കൊച്ചി ടെർമിനലിലേക്ക് ലഭിക്കുന്നു [1][4][5][5][6]


സൌകര്യങ്ങൾ തിരുത്തുക

  • മറൈൻ ടെർമിനൽ 2,16,000 m3 ശേഷിയുള്ള കപ്പലുകൾ സ്വീകരിക്കും
  • സംഭരണം, റീഗ്യാസിഫിക്കേഷൻ, ഗ്യാസ് വിതരണം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ.

റഫറൻസുകൾ തിരുത്തുക

  1. 1.0 1.1 "PM to inaugurate Kochi LNG terminal tomorrow". Business Standard. 2014-01-03.
  2. "Prime Minister to Open Kochi LNG Terminal Today". The New Indian Express. 2014-01-04. Archived from the original on 2016-03-04. Retrieved 2023-12-07.
  3. "Petronet LNG commissions Kerala terminal". Business Today. 2014-08-23.
  4. "PM to inaugurate Kochi LNG terminal". The Hindu. 2014-01-01.
  5. 5.0 5.1 "PM to inaugurate Kochi LNG terminal on Jan 4". The Hindu Business Line. 2013-12-31.
  6. "PM's speech at the dedication of Kochi LNG Terminal to the Nation". Press Information Bureau. 2014-01-04.
"https://ml.wikipedia.org/w/index.php?title=കൊച്ചി_എൽഎൻജി_ടെർമിനൽ&oldid=3999636" എന്ന താളിൽനിന്ന് ശേഖരിച്ചത്