റോബർട്ട്‌ ബ്രിസ്റ്റോ എഴുതിയ കൃതിയാണ് കൊച്ചിൻ സാഗ. കൊച്ചി തുറമുഖത്തിന്റെ നിർമ്മാണ ഘട്ടങ്ങൾ, അതിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇന്ത്യാ രാജ്യത്തെ അനുഭവങ്ങൾ, കൊച്ചിയിലെ ജനങ്ങൾ ഇവയെല്ലാം ഈ ആത്മകഥ അംശമുള്ള രചനയിൽ വരുന്നുണ്ട്[1][2]. കൊച്ചിയിലെ ലോട്ടസ് ക്ലബ്‌ നിർമ്മിക്കാനും ബ്രിസ്ടോ ആണ് മുൻകൈ എടുത്തത്‌. ബ്രിസ്റ്റോയുടെ പത്നി രൂപീകരിച്ച പെൺകുട്ടികളുടെ സംഘം അതിന്റെ പ്രവർത്തനങ്ങൾ എന്നിവയും ഇതിൽ വിവരിക്കുന്നു. കൊച്ചിയുടെ ചരിത്രത്തെ, ഭരണാധികാരികളെ , ബ്രിട്ടീഷ്‌ അധികാരികളെ ഒപ്പം മാപ്പിള ലഹള വരെ ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=കൊച്ചിൻ_സാഗ&oldid=3629608" എന്ന താളിൽനിന്ന് ശേഖരിച്ചത്