കൊക്ക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊക്ക് (വിവക്ഷകൾ) എന്ന താൾ കാണുക. കൊക്ക് (വിവക്ഷകൾ)

പക്ഷികളുടെ വായുടെ ഭാഗമായ ഒരു ബാഹ്യാവയവമാണ് കൊക്ക്. ഭക്ഷിക്കാനും സ്വയം വൃത്തിയാക്കാനും ഇരയെ കൊല്ലുന്നതിനും തീറ്റ തേടാനുമൊക്കെ പക്ഷികൾ അവയുടെ കൊക്കുപയോഗിക്കുന്നു. ഭക്ഷണരീതിയിലും മറ്റുമുള്ള വ്യത്യാസമനുസരിച്ച് ഓരോ പക്ഷികൾക്കും വ്യത്യസ്തമായ രൂപവും വലിപ്പവുമുള്ള കൊക്കുകളാണുണ്ടാവുക. കൊക്കിന്റെ മുകൾഭാഗത്തെ മാക്സില്ല എന്നും താഴ്ഭാഗത്തെ മാൻഡിബിൾ എന്നും വിളിക്കുന്നു.

പല പക്ഷികളുടെ കൊക്കുകളുടെ താരതമ്യം. ഭക്ഷണരീതിയനുസരിച്ച് കൊക്കിന്റെ രൂപത്തിലുള്ള വ്യത്യാസങ്ങൾ കാണാം
"https://ml.wikipedia.org/w/index.php?title=കൊക്ക്_(അവയവം)&oldid=1713313" എന്ന താളിൽനിന്ന് ശേഖരിച്ചത്