വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കി, ആഹാരസാധനങ്ങളിലോ പാനീയങ്ങളിലോ രഹസ്യമായി ചേർത്തുനൽകുന്ന മന്ത്രബദ്ധമായ മരുന്നാണ്‌ കൈവിഷം.വശ്യം, ലാഭം, അടിപെടുത്തൽ, ദ്രോഹം – വിവിധോദ്ദേശ്യങ്ങൾക്കായി ഇത്‌ ചെയ്യുന്നുണ്ട്‌. പലഹാരത്തിലോ, പഴത്തിലോ, മറ്റേതെങ്കിലും ആഹാരപദാർത്ഥത്തിലോ ചേർത്ത്‌ സൂത്രത്തിലാണിത്‌ നൽകുക.[1]

കേരളത്തിൽ പഴയ ഒരു വിശ്വാസം.ഇഷ്ടപ്പെട്ട പുരുഷനേയൊ,സ്ത്രീയേയോ സ്വന്തമാക്കൻ ആഹാരത്തിൽ മരുന്ന്് കൊടുത്ത് വശീകരിക്കുന്നതിനെയാണ് കൈവിഷം നൽകൽ എന്നു പറയുന്നത്. നൽകിയ മരുന്ന് ദഹിക്കാതെ വയറ്റിൽ കിടക്കുമെന്നും അത് അവിടെ നിൽക്കുന്നിടത്തോളം കാലം ആ വ്യക്തിക്ക് മറുകക്ഷിയിൽ നിന്നും മനസ്സ് മാറ്റനോ ഇഷ്ടം കുറയാനോ സാധിക്കുകയില്ല എന്നാണ് വിശ്വാസം. കൈവിഷം തീണ്ടി എന്നു മനസ്സിലാക്കിയാൽ ആ വ്യക്തിയുടെ ബന്ധുക്കൾ കൈവിഷം ഒഴിപ്പിക്കുന്നതിനായി വൈദ്യന്മാർ നൽകുന്ന പ്രതി മരുന്ന് നൽകി വിഷം ഛർദ്ദിപ്പിച്ചു കളയുന്നു . ഇത് അഗദതന്ത്രം എന്ന ആയുർവേദ ചികിത്സയുമായി ബന്ധമുണ്ട്.

Wiktionary
Wiktionary
കൈവിഷം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-27. Retrieved 2016-03-22.
"https://ml.wikipedia.org/w/index.php?title=കൈവിഷം&oldid=3629566" എന്ന താളിൽനിന്ന് ശേഖരിച്ചത്