കൈതച്ചക്ക
ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ് കോമോസസ്. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ് കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.
കൈതച്ചക്ക പുറുതി ചക്ക | |
---|---|
കൈതച്ചക്ക പുറുതി ചക്ക | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | A. comosus
|
Binomial name | |
Ananas comosus (L.) Merr.
| |
Synonyms | |
|
ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, അണ്ണാറച്ചക്ക, പുറുത്തി ചക്ക എന്നിങ്ങനെ അറിയപ്പെടുന്നു.
തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക. വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ് ഈ ചെടി. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ് ഇതിന് പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്.
കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ് നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ് മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും.[1]
ഇനങ്ങൾ
തിരുത്തുകമൗറീഷ്യസ്
തിരുത്തുകകേരളത്തിൽ ഏറ്റവും അധികം കൃഷിചെയ്യെപ്പെടുന്ന ഇനം മൗറീഷ്യസ് ആണ്. താരതമ്യേന ചെറിയ ചക്കകളാണ് ഇവയ്ക്ക്. മഞ്ഞ നിറമുള്ളതും ചുവപ്പു കലർന്ന മഞ്ഞ നിറമുള്ളതുമായ രണ്ട് വകഭേദങ്ങൾ കാണപ്പെടുന്നു. കായ്ക്ക് ഒന്നര രണ്ട് കിലോഗ്രാം ഭാരമുണ്ടാകും. നല്ല മധുരമുള്ളാ കാമ്പാണെങ്കിലും ചാറ് കുറവാണ്. തൊലിയിലെ കണ്ണുകൾക്ക് ആഴം കൂടുതലായിരിക്കും. മുള്ള് കൂടുതലുള്ള ഇനമാണിവ.
ക്യൂ
തിരുത്തുകവാഴക്കുളത്ത് ഇവയ്ക്ക് കന്നാര എന്നാണു പേര്. വലിയ കായ്കകളാണിവയ്ക്ക്. കായ്ക്ക് പുറത്തുള്ള കണ്ണുകൾ അധികം ആഴത്തിലല്ല. കായൊന്നിന് നാല് അഞ്ച് കിലോഗ്രാമോളം തൂക്കം കാണും. ഇളം മഞ്ഞ നിറമുള്ള കായ്ക്ക് മധുരം കുറവാണ്. പഴച്ചാറ് ധാരാളം ഉണ്ടാകും. നട്ട് 0-24 മാസത്തിൽ വിളവെടുക്കാം. [2]
രസാദി ഗുണങ്ങൾ
തിരുത്തുകരസം :മധുരം
ഗുണം :സ്നിഗ്ധം, ഗുരു
വീര്യം :ശീതം
വിപാകം :മധുരം [3]
ഔഷധയോഗ്യ ഭാഗം
തിരുത്തുകഫലം, ഇല[3]
ഔഷധ ഉപയോഗം
തിരുത്തുകദഹനം കൂട്ടുന്നതിനും ചുമയും തൊണ്ടരോഗങ്ങളും മാറ്റുന്നതിനും ഉപയോഗിച്ചു വരുന്നു.
അവലംബം
തിരുത്തുക- ↑ അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ ഉണ്ണികൃഷ്ണൻ നായർ, ജി. എസ്. (2008). കേരളത്തിലെ ഫലസസ്യങ്ങൾ-1. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,. ISBN 81-7638-649-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)CS1 maint: extra punctuation (link) - ↑ 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
ഇതും കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
കൈതച്ചക്ക വാഹനത്തിൽ
-
കൈതച്ചക്ക മുറിച്ചത്
-
കൈതച്ചക്ക
-
കൈതച്ചക്ക പാകമാകുന്നതിന് മുൻപ്
-
കൈത
-
കൈതച്ചക്ക
-
കൈതച്ചക്ക
-
കൈതച്ചക്ക തോട്ടം
-
വാഴക്കുളം ചന്തയിൽ നിന്നുള്ള ദൃശ്യം
-
കൈതച്ചക്കയുടെ വളർച്ചയുടെ ഒരു ഘട്ടം
-
പഴുക്കാത്ത കൈതച്ചക്ക
-
റബ്ബറിന് ഇടവിളയായി കൈത
-
കൈതച്ചക്ക നെടുകെ ഛേദിച്ചത്
-
പഴുത്ത കൈതച്ചക്ക
-
പൈനാപ്പിൾ വളർച്ചാ ഘട്ടത്തിൽ
-
പൈനാപ്പിൾ കറി