കൈഗ ആണവനിലയം
കർണാടക സംസ്ഥാനത്തെ , ഉത്തര കന്നട ജില്ലയിലെ കാളി നദിക്കു സമീപം കൈഗ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആണവനിലയമാണ് കൈഗ ആണവനിലയം.ഈ ആണവശക്തി നിലയം പ്രവർത്തനമാരംഭിച്ചത് 2000 ത്തിലാണ്. 220 മെഗാവാട്ട് ശേഷി വീതം ഉള്ള നാല് ഘടകങ്ങളിൽ, നാലാമത്തേത്കൂടി 2010 നവംബർ 27നു പ്രവർത്തനം ആരംഭിച്ചതോടുകൂടി നിലയത്തിന്റെ 880 മെഗാവാട്ട് ലക്‌ഷ്യം നേടി. 2011 ജനുവരി 19നു റിയാക്ടർ ദക്ഷിണ വൈദ്യുത ശ്രുംഖലയുമായി കൂട്ടിയിണക്കി. രാജ്യത്തിന്റെ ആണവോർജ ഉത്പാദന ശേഷി ഇതോടെ 4780 മെഗാവാട്ടായി. ആന്ധ്ര,കർണാടക, കേരളം, തമിഴുനാട്,പുതുശ്ശേരി എന്നീ സംസ്ഥാനങ്ങൾ ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പങ്കിടുന്നു.
കൈഗ ആണവ നിലയം | |
---|---|
Country | ഇന്ത്യ |
Coordinates | 14°52′00″N 74°26′20″E / 14.8667°N 74.4389°E |
Status | Operational |
Construction began | 1989 |
Commission date | November 16, 2000 |
Operator(s) | ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് . |
Nuclear power station | |
Power generation | |
Nameplate capacity | 880 MW |
External links | |
Website | Nuclear Power Corporation of India |
ഈ നിലയത്തിന്റെ പുതുക്കിയ നിർമ്മാണ ചെലവു 2275 കോടി രൂപയാണ്. തദ്ദേശീയമായി ഉൽപാദിപ്പ്ക്കുന്ന യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന ഈ നിലയം,കാനഡയുടെ മാതൃക ആയ കാണ്ടു റീയാക്ടർ (CANDU REACTOR) സാങ്കേതികത ആണ് സ്വീകരിച്ചിരിക്കുന്നത്. 880 മെഗാവാട്ടിൽ കൂടുതൽ ശേഷിയുള്ള ഇന്ത്യൻ നിലയങ്ങൾ: താരാപൂർ (1400 മെഗാവാട്ട് ), റാവത്ത്ഭാട്ട (1180 മെഗാവാട്ട്) എന്നിവയാണ് . ന്യൂക്ലിയാർ പവർ കൊർപോറേഷൻ ഓഫ് ഇന്ത്യ ആണ് ഇന്ത്യയിലെ ആണവ നിലയങ്ങളുടെ നടത്തിപ്പുകാർ. നിയന്ത്രണം: എ. ഈ .ആർ..ബീ.( Atomic Energy Regulatory Board )
ഇന്ത്യ യിൽ പ്രവർത്തനസജ്ജമായ ഇരുപതാമത്തെ ആണവ റിയാക്ടർ ആണിത്. ഇതോടെ, ആണവ ഊർജ രംഗത്ത് ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ ശക്തി ആയി തീർന്നിരിക്കുക ആണ്. ഇരുപതിൽ കൂടുതൽ നിലയങ്ങൾ ഉള്ള യു. എസ് , റഷ്യ, ജപ്പാൻ , ചൈന, ഫ്രാൻസ്, ദക്ഷിണ കൊറിയ എന്നിവ ആണ് മറ്റു അഞ്ചു ശക്തികൾ .
അവലംബം
തിരുത്തുക- മാതൃഭൂമി, 2010 നവംബർ 28 .
- ഇന്ത്യൻ എക്സ്പ്രെസ്സ്.കോം, 2010 നവംബർ 28 .
- http://articles.timesofindia.indiatimes.com/2011-01-19/india/28371458_1_power-grid-nuclear-power-capacity-kgs-4 Archived 2011-11-18 at the Wayback Machine.