കേരളത്തിലെ കൊച്ചുകുട്ടികൾക്കിടയിൽ പ്രചാരമുണ്ടായിരുന്ന ഒരു വിനോദമാണ് കൈകുത്തിക്കളി.കുറേ കുട്ടികൾ വട്ടത്തിലിരുന്ന് കൈപ്പടം നിലത്ത് പതിപ്പിച്ച് വയ്ക്കും. ഒരു കുട്ടി രസകരമായ പാട്ടുപാടിക്കൊണ്ട് , മുഷ്ടികൊണ്ട് കൈപ്പത്തിയിന്മേൽ മെല്ലെ കുത്തും. കുത്ത് കിട്ടിയയാൾ കൈപ്പത്തി മലർത്തി വയ്ക്കണം.

കേരളത്തിൽ പലയിടത്തും പലതരം പാട്ടുകളാണ് ഈ കളിക്ക് പാടാറുള്ളത്.

"അത്തിക്കുത്തിപ്പതിനാറ്
 ആരുപറഞ്ഞു പതിനാറ്
 ഞാൻ പറഞ്ഞു പതിനാറ്
 പതിനാറല്ലേലെണ്ണിക്കോ!"
"അക്കുത്തിക്കുത്താനവരമ്പേ
 കല്ലേക്കുത്തു കരിങ്കുത്ത്"
"അത്തളപിത്തള തവളാച്ചി
 ചുക്കുമ്മിരിക്കണ ചൂലാപ്പ്.."

തുടങ്ങിയ പാട്ടുകൾ ഉദാഹരണമാണ്. ചിലയിടങ്ങളിൽ ഒരേപാട്ടുതന്നെ വ്യത്യസ്തമായി പാടാറുണ്ട്.





"https://ml.wikipedia.org/w/index.php?title=കൈകുത്തിക്കളി&oldid=1901916" എന്ന താളിൽനിന്ന് ശേഖരിച്ചത്