കേശവാനന്ദ ഭാരതി
എടനീർ മഠാധിപതിയായിരുന്നു കേശവാനന്ദഭാരതി സ്വാമി. പൗരൻറെ മൗലികാവകാശം ലംഘിക്കുന്നതിനു പാർലമെൻറിന് പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി സ്വാമിയുടെ കേസിലൂടെയായിരുന്നു.[1]
ജീവിതരേഖ
തിരുത്തുകമഞ്ചത്തായ ശ്രീധരഭട്ടിൻറെയും പത്മാവതിയമ്മയുടെയും മകനായ കേശവാനന്ദ, 1960 നവംബർ 14ന് പത്തൊമ്പതാം വയസിൽ എടനീർ മഠാധിപതിയായി. വിദ്യാഭ്യാസ മേഖലയിൽ ഗണനീയമായ സംഭാവനകൾ നൽകി.[2]