അമേരിക്കൻ ഫ്രീസ്റ്റൈൽ, ബ്രെസ്റ്റ് സ്ട്രോക്ക്, ബട്ടർഫ്ലൈ നീന്തൽതാരമാണ് കേലിബ് റെമെൽ ഡ്രെസൽ (Caeleb Remel Dressel) (ജനനം: ഓഗസ്റ്റ് 16, 1996). സ്പ്രിന്റ് ഇവന്റുകളിൽ വിദഗ്ദ്ധനാണ് അദ്ദേഹം. 2017 ലെ ബുഡാപെസ്റ്റിൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ എട്ട് മെഡലുകൾ നേടി. 2019 ലെ ഗ്വാങ്‌ജുവിൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 100 ​​മീറ്റർ ബട്ടർഫ്ലൈയിൽ (ലോംഗ് കോഴ്‌സ്) ലോക റെക്കോർഡ് ഡ്രെസൽ സ്വന്തം പേരിലാക്കി. [3]

കേലിബ് ഡ്രെസൽ
Dressel in 2018
വ്യക്തിവിവരങ്ങൾ
National teamUnited States
ജനനം (1996-08-16) ഓഗസ്റ്റ് 16, 1996  (27 വയസ്സ്)[1]
Green Cove Springs, Florida
ഉയരം6 ft 3 in (191 cm)
ഭാരം192 lb (87 kg)
Sport
കായികയിനംSwimming
StrokesButterfly, freestyle
ClubBolles School[2]
College teamUniversity of Florida[1]

ആദ്യകാല ജീവിതം

തിരുത്തുക

മൈക്കൽ ഡ്രെസലിന്റെയും ക്രിസ്റ്റീനയുടെയും മകനായി 1996 ഓഗസ്റ്റ് 16 ന് ഫ്ലോറിഡയിലെ ഗ്രീൻ കോവ് സ്പ്രിംഗ്സിലാണ് ഡ്രെസ്സൽ ജനിച്ചത്. നാല് മക്കളിൽ മൂന്നാമനാണ്; അദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങൾ, ടൈലർ, കൈറ്റ്‌ലിൻ, ഷെറിഡൺ എന്നിവരെല്ലാം മത്സരാധിഷ്ഠിത നീന്തൽക്കാരാണ്. [4] 2014 മുതൽ ഫ്ലോറിഡ സർവകലാശാലയിൽ ഒരു കൊളീജിയറ്റ് നീന്തൽ പരിശീലകനായിരുന്ന അദ്ദേഹം 2018 ൽ ബിരുദം നേടി. [5]

നേട്ടങ്ങൾ

തിരുത്തുക

2019ൽ ഗ്വാങ്‌ജുവിൽ നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ എട്ട് മെഡലുകൾ നേടി, ഒരു മേളയിൽ കൂടുതൽ മോഡലുകളെന്ന മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡ് മറികടന്നു. [6]

  1. 1.0 1.1 "Featured Bio Caeleb Dressel". USA Swimming. Archived from the original on 2016-06-04. Retrieved August 22, 2015.
  2. Keith, Braden (November 19, 2013). "1 Recruit in Class of 2014, Caeleb Dressel, Commits to Florida". Swimswam. Retrieved September 1, 2016.
  3. https://swimswam.com/caeleb-dressels-8-medals-set-single-meet-record-at-worlds/
  4. https://www.teamusa.org/usa-swimming/athletes/Caeleb-Dressel
  5. https://swimswam.com/bio/caeleb-dressel/
  6. https://timesofindia.indiatimes.com/sports/more-sports/others/caeleb-dressel-smashes-michael-phelps-100m-butterfly-world-record/articleshow/70398148.cms
"https://ml.wikipedia.org/w/index.php?title=കേലിബ്_ഡ്രെസൽ&oldid=3659504" എന്ന താളിൽനിന്ന് ശേഖരിച്ചത്