ഒരു സങ്കര ഇനം തെങ്ങാണ് കേര സൗഭാഗ്യ. 1993 ഇൽ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ കുറിയ സങ്കരയിനമാണിത്. [1] പശ്ചിമതീര നെടിയ നാടൻ പിതൃവൃക്ഷവും എസ്.എസ്. ആപ്രിക്കോട്ട് എന്ന മറുനാടൻ ഇനം മാതൃവ്യക്ഷവുമുപയോഗിച്ചാണ് ഇത് സങ്കരപ്പെടുത്തിയെടുത്തിരിക്കുന്നത്.പ്രതിവർഷം 116 നാളികേരം ലഭിക്കുന്ന ഇനമാണ്. നാളികേരം ഒന്നിന് 196 ഗ്രാം കൊപ്ര എന്ന തോതിൽ പ്രതിവർഷം 23 കിലോ കൊപ്ര ലഭിക്കും. [2]

റഫറൻസുകൾ

തിരുത്തുക
  1. "Hybrid Coconut Cultivation; Yield; Varieties for Profit | Agri Farming" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-01.
  2. "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". Retrieved 2021-08-01.


"https://ml.wikipedia.org/w/index.php?title=കേരസൗഭാഗ്യ&oldid=3613604" എന്ന താളിൽനിന്ന് ശേഖരിച്ചത്