കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
കേരളത്തിലെ സഹകരണ മാർക്കറ്റിംഗ് സൊസൈറ്റികളുടെ അപ്പക്സ് ഫെഡറേഷനാണ് മാർക്കറ്റ്ഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്. സംസ്ഥാന സർക്കാർ ഉൾപ്പെടെ 93 അംഗങ്ങളാണ് ഫെഡറേഷനിലുള്ളത്.[3]
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് | |
---|---|
ചുരുക്കപ്പേര് | മാർക്കറ്റ്ഫെഡ് |
രൂപീകരണം | ഓഗസ്റ്റ് 10, 1960 |
ആസ്ഥാനം | ഗാന്ധിനഗർ, കൊച്ചി, കേരളം, ഇന്ത്യ[1] |
ഉത്പന്നങ്ങൾ | കേരജം വെളിച്ചെണ്ണ |
പ്രവർത്തന മേഖലകൾ | വളങ്ങളുടേയും കീടനാശിനികൾ എന്നിവയുടെ വിതരണം; എണ്ണ വിളകൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ സംഭരണം, വിൽപ്പന, കയറ്റുമതി |
ചെയർമാൻ | അഡ്വ.സോണി സെബാസ്റ്റ്യൻ[2] |
വൈസ് ചെയർമാൻ | എൻ.പി. പൗലോസ് |
മാനേജിംഗ് ഡയറക്ടർ | ഡോ. സനിൽ എസ്. കെ |
വെബ്സൈറ്റ് | marketfed |
പ്രവർത്തനങ്ങൾ
തിരുത്തുകകർഷകർക്കാവശ്യമായ വളങ്ങളുടേയും കീടനാശിനികളുടേയും വിതരണമാണ് മാർക്കറ്റ്ഫെഡിന്റെ പ്രധാന പ്രവർത്തനം. പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയാണ് ഈ പ്രവർത്തനം നടത്തുന്നത്. ഇതു കൂടാതെ, കുരുമുളക്, ഏലം, ചുക്ക്, മഞ്ഞൾ, ഗ്രാമ്പൂ എന്നിയവയുടെ സംഭരണം, വിൽപ്പന, കയറ്റുമതി എന്നീ മേഖലകളിലും മാർക്കറ്റ്ഫെഡ് പ്രവർത്തിയ്ക്കുന്നു. കാർഷികോത്പന്നങ്ങൾക്ക് വിലയിടിവുണ്ടാകുമ്പോൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം വിപണിയിൽ നേരിട്ടിടപെട്ട് കർഷകർക്ക് ന്യായമായ വില ലഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.[3]
അവലംബം
തിരുത്തുക- ↑ "Marketfed-Contact details". Kerala Marketfed. The Kerala State Cooperative Marketing Federation Ltd (MARKETFED). Archived from the original on 2019-01-04.
- ↑ "Board of Directors". Kerala Marketfed. The Kerala State Cooperative Marketing Federation Ltd (MARKETFED). Archived from the original on 2019-01-29.
- ↑ 3.0 3.1 "Marketfed - Organisation". The Kerala State Cooperative Marketing Federation Ltd. The Kerala State Cooperative Marketing Federation Ltd. Archived from the original on 2019-01-19.