കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെന്റ് ലിമിറ്റഡ്

കേരളത്തിലെ പത്ത് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന, മത്സ്യബന്ധന മേഖലയിലെ 651 പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് മത്സ്യഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ[2] (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെന്റ് ലിമിറ്റഡ്). 1984 ലാണ് ഇതു രൂപീകരിച്ചത്.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെന്റ് ലിമിറ്റഡ്
കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ
Matsyafed logo.jpeg
ചുരുക്കപ്പേര്മത്സ്യഫെഡ്
രൂപീകരണംമാർച്ച് 19, 1984 (1984-03-19)
ആസ്ഥാനംകമലേശ്വരം, തിരുവനന്തപുരം, കേരളം, ഇന്ത്യ
പ്രവർത്തന മേഖലകൾമത്സ്യ ഉത്പാദനം, മത്സ്യ സംഭരണം, മത്സ്യ വിൽപ്പന
ചെയർമാൻ
പി. പി. ചിത്തരജ്ഞൻ [1]
മാനേജിംഗ് ഡയറക്ടർ
ഡോ. ലോറൻസ് ഹരോൾഡ്
അനുബന്ധ സ്ഥാപനങ്ങൾഫിഷ്മാർട്ട്
വെബ്സൈറ്റ്matsyafed.in

അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങൾ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുന്ന ഡയറക്ടർ ബോർഡിനാണ് മത്സ്യഫെഡിന്റെ ഭരണനിർവ്വഹണ ചുമതല.[3]

പ്രവർത്തനങ്ങൾതിരുത്തുക

മത്സ്യതൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികപരവുമായ ഉയർച്ച ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന ഈ ഫെഡറേഷൻ മത്സ്യ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവയിൽ നേരിട്ട് ഇടപെടലുകൾ നടത്തുന്നു.[4] ശുദ്ധമായ മത്സ്യം ഉപഭോക്താക്കളിൽ എത്തിയ്ക്കുന്നതിനായി കേരളത്തിലെ ഭൂരിഭാഗം പട്ടണങ്ങളിലും മത്സ്യഫെഡ് "ഫിഷ് മാർട്ട്" കൾ സജ്ജീകരിച്ചിട്ടുണ്ട്.[5]

ഇതും കാണുകതിരുത്തുക

കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല

അവലംബംതിരുത്തുക

  1. "KEY CONTACTS". matsyafed. matsyafed.
  2. നാളെയിലെ മത്സ്യഫെഡ് കൈപ്പുസ്തകം. കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ. |access-date= requires |url= (help)
  3. "matsyafed /Organization". matsyafed. matsyafed.
  4. "Matsyafed /about-us". matsyafed. matsyafed.
  5. "Fishmart". fishmart.matsyafed. matsyafed.

പുറം കണ്ണികൾതിരുത്തുക