കേരള സംസ്ഥാന സാക്ഷരതാ മിഷൻ

നിരക്ഷരർക്ക് അക്ഷരം പകർന്നു നല്കാനും അപ്രകാരം നേടുന്ന കേവല സാക്ഷരത നിലനിർത്താനും തുടർവിദ്യാഭ്യാസ പരിപാടികൾ ആരംഭിക്കാനും കേരള സർക്കാർ രൂപം നല്കിയ സംവിധാനമാണ് കേരള സാക്ഷരതാ മിഷൻ ദേശീയ സാക്ഷരത മിഷൻ നി൪ദ്ദേശ പ്രകാരമാണ് ഈ സംവിധാനം ആരംഭിച്ചത്. സാക്ഷരത എന്ന വാക്കിന്റെ അർത്ഥം കാലത്തിനനുസരിച്ച് മാറുന്നതാണ്. കേരള സംസ്ഥാന സാക്ഷരതാസമിതി എന്ന പേരിലാണ് ആരംഭിച്ചത്. സാക്ഷരതാമിഷൻ അതോറിറ്റി എന്ന പേര് സ്വീകരിച്ചത് 1997-ലാണ്.1998 മുതൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്വയംഭരണ സ്ഥാപനമായി പ്രവർത്തിച്ചു തുടങ്ങി. സംസ്ഥാന മുഖ്യമന്ത്രിയാണ് മിഷൻ ചെയർമാൻ.

ലക്ഷ്യങ്ങൾ:

• സാക്ഷരതയെ തുടർപഠനത്തിലൂടെ വികസിപ്പിക്കുക. • ഏതൊരാൾക്കും പഠിക്കാനുള്ള അവസരം ഒരുക്കുക. • സർക്കാരിന്റെ വികസന /ക്ഷേമ പദ്ധതികളെപ്പറ്റി അവബോധം വികസിപ്പിക്കുക. • സമഗ്രമായ തൊഴിൽ നൈപുണ്ണ്യ വികസന പദ്ധതി നടപ്പാക്കുക. മുഖപ്രസിദ്ധികരണം-അക്ഷരകൈരളി