കേരള സംസ്ഥാന യുവജന കമ്മീഷൻ
യുവാക്കാളെ വിദ്യാസമ്പന്നരാക്കന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനും യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷകനായി വര്ത്തിക്കുന്നതിനും ആയി രൂപീകരിക്കപ്പെട്ടതാണ് കേരള സംസ്ഥാന യുവജന കമ്മീഷൻ. 2014ൽ കേരളാ നിയമസഭ പാസ്സാക്കിയ കേരള സംസ്ഥാന യുവജന കമ്മീഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന യുവജന കമ്മീഷന്റെ രുപീകരണം.[1] ശാക്തീകരണത്തിലൂടെയും ബോധവൽക്കരണത്തിലൂടെയും സ്വാശ്രയശീലരായ യുവതയെ സൃഷ്ടിക്കുക എന്നതാണ് യുവജന കമ്മീഷന്റെ ലക്‌ഷ്യം.
ഘടന
തിരുത്തുകതിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മീഷന്റെ പരമോന്നത സ്ഥാനം അധ്യക്ഷൻ / അധ്യക്ഷയാണ്. അധ്യക്ഷനെ കൂടാതെ പതിമൂന്നിൽ കുറയാത്ത അംഗങ്ങളും കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കണമെന്നാണ് യുവജന കമ്മീഷൻ ആക്റ്റ് നിഷ്കർഷിക്കുന്നത്.
പ്രവർത്തനം
തിരുത്തുകമദ്യം-മയക്കുമരുന്ന് ദുരുപയോഗം,റാഗിംഗ്, സൈബർ കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവയ്‌ക്കെതിരെയും റോഡു സുരക്ഷ, മാനസിക ആരോഗ്യം എന്നിവ സംബന്ധിച്ചും കോളേജുകളിലും പട്ടികജാതി/പട്ടികവർഗ്ഗ കോളനികളിലും ബോധവത്ക്കരണ പരിപാടികൾ നടത്തി വരുന്നു.[2]
- എല്ലാ ജില്ലകളിലും യുവജന അവകാശ സംരക്ഷണം മുൻനിർത്തി നിരവധി അദാലത്തുകളും സിറ്റിംഗുകളും നടത്തി.2020 ജനുവരി 14 ന്തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൌസ് കോൺഫറൻസ് ഹാളിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സംസ്ഥാനതല ട്രാൻസ്‌ജെന്റർ അദാലത്ത് സംഘടിപ്പിക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ട്രാൻസ്‌ജെന്റർ അദാലത്ത് നടത്തുന്നത്.
- സമകാലിക പ്രസക്തമായ വിഷയങ്ങളിൽ ദേശീയ സെമിനാറുകളും ജില്ലാതല സെമിനാർ/സിമ്പോസിയം/ശില്പശാല എന്നിവ നടത്തി വരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുത്തപെട്ട യുവാക്കളാണ് പ്രസ്തുത ശിൽപശാലകളിലും സെമിനാറിലും പങ്കെടുത്തിട്ടുള്ളത്.
- വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച യുവ തലമുറയിൽ പെട്ട പ്രതിഭകൾക്ക് എല്ലാ കൊല്ലവും യൂത്ത് ഐക്കൺ പുരസ്‌കാരം നൽകി വരുന്നു.
- പാർശ്വവത്കൃത യുവജനങ്ങളുടെ ശാക്തീകരണം/ആരോഗ്യ പരിപാലനം
- യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ
- സാമ്പത്തികവും സാമൂഹികവുമായി ഏറെ പിന്നോക്കം നിൽക്കുന്ന യുവജനങ്ങളിൽ നിയമ സഹായം ആവശ്യമുള്ളവർക്കായി ഒരു ടോൾഫ്രീ നമ്പറിലൂടെ സേവനം നൽകുന്നതിനുള്ള പദ്ധതി കേരള സംസ്ഥാന യുവജന കമ്മീഷൻ നടപ്പിലാക്കിയ പദ്ധതിയാണ് യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ. നിയമ വിദഗ്ദരുടെ ഒരു പാനൽ രൂപപ്പെടുത്തി ടോൾഫ്രീ നമ്പറിലൂടെ ആവശ്യക്കാർക്ക് നിയമസഹായം നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
- സാംസ്‌കാരിക വിനിമയ പദ്ധതി
അധികാര സ്ഥാനങ്ങൾ
തിരുത്തുകഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എഴുത്തുകാരിയുമായ ചിന്താ ജെറോമാണ് നിലവിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ.