കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ

കേരളത്തിലെ മറ്റ് പിന്നോക്ക വിഭാഗത്തിലും മത ന്യൂനപക്ഷ വിഭാഗത്തിലും ഉൾപ്പെട്ടവരെ ദാരിദ്ര്യത്തിൽ നിന്നും പിന്നോക്കാവസ്ഥയിൽ നിന്നും മോചിപ്പിക്കുക എന്ന ദൗത്യത്തോടെ കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ 28-02-1995 ൹ സ്ഥാപിതമായതാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ക്ലിപ്തം (കെ.എസ്.ബി.സി.ഡി.സി). പ്രസ്തുത വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി വിവിധ വായ്പാ പദ്ധതികൾ കോർപ്പറേഷൻ നടപ്പിലാക്കിവരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും കോർപ്പറേഷന് ഓഫീസുകളുണ്ട്. അതിനു പുറമേ വർക്കല, ഹരിപ്പാട്, ചേലക്കര, പട്ടാമ്പി, വണ്ടൂർ, തിരൂർ എന്നിവടങ്ങളിൽ ഉപജില്ലാ ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട് .[1]

പദ്ധതികൾ

തിരുത്തുക

1. മറ്റു പിന്നോക്ക വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ

  • സ്വയം തൊഴിൽ പദ്ധതി
  • ന്യൂ സ്വർണ്ണിമ (വനിതകൾക്കായുള്ള പ്രത്യേക സ്വയം തൊഴിൽ വായ്പ പദ്ധതി)
  • വിദ്യാഭ്യാസ വായ്പ പദ്ധതി
  • സാക്ഷം (പ്രെഫഷണൽ വിദ്യാഭ്യാസം നേടിയവർക്കുള്ള സ്വയം തൊഴിൽ പദ്ധതി)
  • ശില്പ് സമ്പദ വായ്പ പദ്ധതി (കരകൗശല മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്)
  • ലഘു വായ്പ പദ്ധതി (സന്നദ്ധ സംഘടനകൾ / സി.ഡി.എസ് വഴി നൽകുന്ന വായ്പ)
  • മഹിളാ സമൃദ്ധി യോജന (വനിതകൾക്കുള്ള ലഘുവായ്പ)

2. മതന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതികൾ

  • സ്വയം തൊഴിൽ പദ്ധതി
  • ലഘു വായ്പ പദ്ധതി (സന്നദ്ധ സംഘടനകൾ / സി.ഡി.എസ് വഴി നൽകുന്ന വായ്പ)
  • വിദ്യാഭ്യാസ വായ്പ പദ്ധതി

3. കോർപ്പറേഷന്റെ തനത് ഫണ്ട് ഉപയോഗിച്ച് മറ്റ് പിന്നോക്ക/ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതികൾ

  • പെൺകുട്ടികളുടെ വിവാഹ സഹായ വായ്പാ പദ്ധതി
  • വിദേശത്ത് ജോലി തേടി പോകുന്നവർക്കുള്ള വായ്പ പദ്ധതി
  • സ്വയം തൊഴിൽ വായ്പ പദ്ധതി
  • സുവർണ്ണശ്രീ വായ്പ (ബഹുവിധ ആവശ്യങ്ങൾക്ക്)
  • പ്രവർത്തന മൂലധന വായ്പ പദ്ധതി
  • വിദ്യാശ്രീ വായ്പാ പദ്ധതി
  • കമ്പ്യൂട്ടർ വാങ്ങുന്നതിനുള്ള വായ്പാ പദ്ധതി
  • ഉദ്യോഗസ്ഥർക്കുള്ള വാഹന വായ്പാ പദ്ധതി
  • ഉദ്യോഗസ്ഥർക്കുള്ള ഗൃഹോപകരണ വായ്പ വായ്പ പദ്ധതി
  • ഉദ്യോഗസ്ഥർക്കുള്ള ഗൃഹപുനരുദ്ധാരണ വായ്പാ പദ്ധതി (സ്വസ്ഥഗൃഹ)
  • ബിസിനസ് വിപുലീകരിക്കുന്നതിനുള്ള വായ്പ [2]

മറ്റ് പദ്ധതികൾ/പ്രവർത്തനങ്ങൾ

തിരുത്തുക

വിവിധ വായ്പാ പദ്ധതികൾക്ക് പുറമേ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പിന്നോക്ക/മതന്യൂനപക്ഷ വിഭാഗത്തിൽപെട്ടവർക്കുവേണ്ടി വിവിധ മേഖലകളിൽ സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ടിത പരിശീലനം, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളുടെ കാര്യശേഷി വർദ്ധിപ്പിക്കുന്നതിന് ഏകദിന പരിശീലന പരിപാടികൾ, ഗുണഭോക്താക്കൾ നിർമ്മിക്കുന്ന ഉല്പന്നങ്ങളുടെ വിപണനത്തിനും പ്രചാരത്തിനും വേണ്ടി പ്രദർശന വിപണന മേളകൾ, വായ്പ തിരിച്ചടവിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പുകൾ, ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് പദ്ധതി [3], മറ്റു പിന്നാക്ക/ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സൗജന്യ ഡ്രൈവിംഗ് പരിശീലനം [4][5] എന്നിവ കോർപ്പറേഷൻ സംഘടിപ്പിച്ചുവരുന്നു.

ഗുണങ്ങൾ

തിരുത്തുക

കേരളത്തിലെ പിന്നോക്ക/മതന്യൂനപക്ഷ വിഭാഗത്തിൽപെട്ടവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വിവിധ വായ്പകൾ നൽകിക്കൊണ്ട് അവരെ കൊള്ള പലിശക്കാരുടെ കൈകളിൽ നിന്ന് മോചിപ്പിക്കാൻ കഴിയുന്നു എന്നത് കോർപ്പറേഷന്റെ നേട്ടമാണ്. കോർപ്പറേഷൻ നല്കിവരുന്ന വിദ്യഭ്യാസ വായ്പ ഇതിനൊരു ഉത്തമ മാതൃകയാണ്.

സാമ്പത്തിക ഉറവിടം

തിരുത്തുക

കോർപ്പറേഷന്റെ വിവിധ പദ്ധതികൾ നടപ്പിലാക്കാനുള്ള സാമ്പത്തിക ഉറവിടം മുഖ്യമായും ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ, [6] ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ [7] എന്നീ കേന്ദ്ര എജൻസികളിൽ നിന്നുമാണ് ലഭിക്കുന്നത്. ഇതിനു പുറമേ കേരള സർക്കാരിൽ നിന്നുള്ള മൂലധന സഹായവും ലഭിച്ചുവരുന്നു.

രജിസ്റ്റേർഡ് ഓഫീസ് : മൂന്നാം നില, റ്റി.സി. നമ്പർ:27/588 (7) ആൻഡ്‌ (8) പാറ്റൂർ , വഞ്ചിയൂർ പി.ഓ. തിരുവനന്തപുരം - 695 035 ഫോൺ : 0471 2577540, 2577539[8]
ജില്ലാ ഓഫീസുകളുടെ മേൽവിലാസങ്ങളും ഫോൺ നമ്പരുകളും Archived 2014-06-07 at the Wayback Machine.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-12.
  2. "കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷന്റെ ഔദ്യോഗിക വെബ് സൈറ്റ്". Archived from the original on 2012-05-31. Retrieved 2013-01-02.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-07-01. Retrieved 2015-02-08.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-02-20. Retrieved 2015-02-08.
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-02-20. Retrieved 2015-02-08.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-20. Retrieved 2013-01-05.
  7. http://www.nmdfc.org/
  8. "മറ്റു പ്രവർത്തനങ്ങൾ". Archived from the original on 2012-05-31. Retrieved 2013-01-02.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക