കേരള ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ (2017)
മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്. 2017 ൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കാണ് 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം.
- ബാല ശാസ്ത്ര സാഹിത്യം - പ്രദീപ് കണ്ണങ്കോട് - 'അമ്മുമ്മത്താടി' ലോഗോസ് ബുക്ക്സ്
- വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരം - ഡോ. കെ. ബാബു ജോസഫ് - 'പദാർത്ഥം മുതൽ ദൈവകണം വരെ' - ഡി.സി. ബുക്ക്സ്
- ശാസ്ത്ര പത്രപ്രവർത്തനത്തിനുള്ള പുരസ്കാരം - ചെറുകര സണ്ണി ലൂക്കോസ് കേരള ശബ്ദം വാരികയിൽ പ്രസിദ്ധീകരിച്ച 'രോഗങ്ങളാൽ തളരുന്ന കുട്ടനാടൻ ഗ്രാമങ്ങൾ' എന്ന ലേഖനം
- ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിനുള്ള പുരസ്കാരം - പി.പി.കെ. പൊതുവാൾ - സിഗ്മണ്ട് ഫ്രോയിഡ് രചിച്ച 'ദി ഇൻറർപ്രറ്റേഷൻ ഓഫ് ഡ്രീംസ്' എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനമായ 'സ്വപ്നങ്ങളുടെ വ്യാഖ്യാനം' - മാതൃഭൂമി ബുക്ക്സ്
- ജനപ്രിയ ശാസ്ത്രസാഹിത്യം എന്ന വിഭാഗത്തിൽ ഒരു കൃതിയും അവാർഡിന് അർഹമായില്ല.[1]
പ്രൊഫ. ആർ.വി.ജി. മേനോൻ അധ്യക്ഷനായ പുരസ്കാര നിർണയ സമിതിയാണ് അവാർഡിനർഹരായവരെ തെരഞ്ഞെടുത്തത്.