കേരള ലോ അക്കാദമി ലോ കോളേജ്

കേരളത്തിൽ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന നിയമകലാലയങ്ങളിൽ ഒന്നാണ് ലോ അക്കാദമി ലോ കോളേജ് അഥവാ കേരളാ ലോ അക്കാദമി. കേരളത്തിലെ ആദ്യ സ്വകാര്യ ലോ കോളേജായ ലോ അക്കാദമി സ്ഥാപിതമായത് 1967 ലാണ്.[1] ലോ അക്കാദമി ലോകോളേജ് [2] ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതും കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നതുമാണ്.

ത്രിവത്സര പഞ്ചവത്സര എൽ.എൽ.ബി, എൽ.എൽ.എം, എം.ബി.എൽ തുടങ്ങിയ കോഴ്സുകൾ പഠിക്കുവാൻ ഇവിടെ സൗകര്യമുണ്ട്. [2] സജീവമായ മൂട്ട് കോർട്ട് സൊസൈറ്റി ഇവിടുത്തെ പ്രത്യേകതയാണ്. കേരളത്തിനകത്തും പുറത്തുമുള്ള അനവധി മൂട്ട് കോർട്ട് മത്സരങ്ങളിൽ ഈ സൊസൈറ്റിയിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. സമൂഹത്തിലെ അവശവിഭാഗങ്ങൾക്ക് നിമയഹായം നൽകുന്നതിനായുള്ള നിയമ സഹായ ക്ലിനിക്കും ഈ കലാലയത്തിൽ പ്രവർത്തിച്ചുവരുന്നു. [3]

അവലംബംതിരുത്തുക

  1. In the name of law Archived 2005-01-11 at the Wayback Machine. - ദി ഹിന്ദു, ഡിസംബർ 28, 2004
  2. 2.0 2.1 Official Website
  3. http://students.indlaw.com/display.aspx?2776