കേരളത്തിലെ ലൈബ്രറികളെയോ അതിനെ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലൈബ്രേറിയൻമാരെയോ പ്രധിനിധാനം ചെയ്യുന്ന സംസ്ഥാന സംഘടനയാണ് കേരള ലൈബ്രറി അസ്സോസിയേഷൻ (Kerala Library Association).[1]

കേരള ലൈബ്രറി അസ്സോസിയേഷൻ
രൂപീകരണം1971 നവംബർ 13
തരംNon-profit
ആസ്ഥാനംതിരുവനന്തപുരം
വെബ്സൈറ്റ്Official Website of Kerala Library Association

ചരിത്രം

തിരുത്തുക

ലൈബ്രേറിയൻമാർക്ക് സംസ്ഥാന തലത്തിൽ ഒരു സംഘടനവേണം എന്ന ഉദ്ദേശത്തോടെ 1971 നവംബർ 13 ന് രൂപം കൊണ്ട സംഘടയാണിത്. തിരുവനന്തപുരത്താണ് ഇതിന്റെ ആസ്ഥാനം. കേരള ലൈബ്രറി അസ്സോസിയേഷന്റെ ആദ്യ പ്രസിഡന്റ് പ്രൊഫസർ കെ. എ. ഐസ്സക് ഉം ആദ്യ ജനറൽ സെക്രട്ടറി പി.വി. വർഗ്ഗീസുമായിരുന്നു.[2]

ലക്ഷ്യങ്ങൾ

തിരുത്തുക
 • സമ്മേളനങ്ങളും ചർച്ചകളും കൂടികാഴ്ചകളും നടത്തുക വഴി കേരളത്തിലെ ലൈബ്രറികളേയും ലൈബ്രേറിയൻമാരേയും ഒരുമിപ്പിക്കുക.
 • ഗ്രന്ഥശാലാപ്രസ്ഥാനങ്ങളെ സഹായിക്കുക.
 • കേരളത്തിലെ ലൈബ്രറികളുടെ സേവനങ്ങളുടേയും പ്രവർത്തനങ്ങളുടേയും ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുക
 • ഉചിതമായ ലൈബ്രറി ചട്ടങ്ങൾ (നിയമവ്യവസ്തകൾ) പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
 • ലൈബ്രറികളുടെ നല്ല രീതിയിലുള്ള കാര്യനിർവഹണത്തേയും നടത്തിപ്പിനേയും പ്രോത്സാഹിപ്പിക്കുക.
 • കേരളത്തിൽ ലൈബ്രറി സയൻസ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.
 • കേരളത്തിലെ ഗ്രന്ഥശാലാപ്രവർത്തകരുടെ ഗവേഷണളും തുടർപഠനങ്ങളും പരിശീലനങ്ങളും അഭിവൃദ്ധിപ്പെടുത്തുക.
 • ലൈബ്രറികൾ തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുക - സമാന ലക്ഷ്യങ്ങളുള്ള സംഘടനകളുമായി യോജിക്കുക
 • ദേശീയ തലത്തിലും അന്തർദേശീയതലത്തിൽ മറ്റു ലൈബ്രറികളുമായും ലൈബ്രറിപ്രസ്ഥാനങ്ങളുമായും ബന്ധം പുലർത്തുക.
 • സമ്മേളനങ്ങളും ചർച്ചകളും കൂടികാഴ്ചകളും നടത്തുക വഴി കേരളത്തിലെ ലൈബ്രറികളേയും ലൈബ്രേറിയൻമാരേയും ഒരുമിപ്പിക്കുക.
 • ഗ്രന്ഥശാലാപ്രസ്ഥാനങ്ങളെ സഹായിക്കുക.
 • കേരളത്തിലെ ലൈബ്രറികളുടെ സേവനങ്ങളുടേയും പ്രവർത്തനങ്ങളുടേയും ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുക
 • ഉചിതമായ ലൈബ്രറി ചട്ടങ്ങൾ (നിയമവ്യവസ്തകൾ) പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
 • ലൈബ്രറികളുടെ നല്ല രീതിയിലുള്ള കാര്യനിർവഹണത്തേയും നടത്തിപ്പിനേയും പ്രോത്സാഹിപ്പിക്കുക.
 • കേരളത്തിൽ ലൈബ്രറി സയൻസ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.
 • കേരളത്തിലെ ഗ്രന്ഥശാലാപ്രവർത്തകരുടെ ഗവേഷണളും തുടർപഠനങ്ങളും പരിശീലനങ്ങളും അഭിവൃദ്ധിപ്പെടുത്തുക.
 • ലൈബ്രറികൾ തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുക
 • സമാന ലക്ഷ്യങ്ങളുള്ള സംഘടനകളുമായി യോജിക്കുക
 • ദേശീയ തലത്തിലും അന്തർദേശീയതലത്തിൽ മറ്റു ലൈബ്രറികളുമായും ലൈബ്രറിപ്രസ്ഥാനങ്ങളുമായും ബന്ധം പുലർത്തുക.[3]

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
 • KLA Newsletter (ആനുകാലിക പ്രസിദ്ധീകരണം-ത്രൈമാസികമായ)
 • പുസ്തകങ്ങൾ (6 എണ്ണം)
 • Souvenirs (2 എണ്ണം)[4]
 1. "Kerala Library Association: Home". Kerala Library Association. Kerala Library Association. Archived from the original on 2016-03-25. Retrieved 22 മാർച്ച് 2016.
 2. "Kerala Library Association: Home". Kerala Library Association. Kerala Library Association. Archived from the original on 2016-03-25. Retrieved 22 മാർച്ച് 2016.
 3. "Kerala Library Association: Objectives". Kerala Library Association. Kerala Library Association. Archived from the original on 2016-04-16. Retrieved 22 മാർച്ച് 2016.
 4. "Kerala Library Association:Publications". Kerala Library Association. Kerala Library Association. Archived from the original on 2016-03-04. Retrieved 22 മാർച്ച് 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക