കേരള നസ്രാണി ചരിത്രം

അച്ചാശൻ

കേരള ചരിത്രത്തിൽ നസ്രാണി , നസ്രാണി മാപ്പിള എന്ന പ്രയോഗങ്ങൾ ഇപ്പോഴും ക്രിസ്തു മത വിശ്വാസികളെ കാണിയ്ക്കുന്നു. കേരളത്തിൽ അതി പുരാതന കാലം മുതല്ക്കേ മനുഷ്യ വാസം ഉണ്ടായിരുന്നു. കേരളത്തിൽ കാർഷിക പ്രധാനമായ ഒരു സമ്പദ് വ്യവസ്ഥ ഉരുത്തിരിഞ്ഞു തുടങ്ങിയത് സംഘകാലത്താണ്. ഭൂമിയെ അഞ്ചു തിണകൾ (നിലങ്ങൾ) ആയിത്തിരിച്ചിരുന്നു. പർവതങ്ങൾ നിറഞ്ഞ 'കുറിഞ്ഞി' തിണപ്രദേശത്ത് കുറവർ, കാനവർ തുടങ്ങിയ ഗോത്രക്കാരും മണൽക്കാടുകളായ 'പാല' തിണയിൽ മറവർ, വേടർ എന്നിവരും കാട്ടുപ്രദേശമായ 'മുല്ല' തിണയിൽ ഇടയന്മാരും ആയരും നാട്ടുപ്രദേശമായ 'മരുത'യിൽ കൃഷിക്കാരായ ഉഴവരും കടൽത്തീരമായ 'നെയ്തലി'ൽ പരതവർ, നുളൈയർ, അളവർ എന്നിവരും വസിച്ചു. കൃഷിക്കൊപ്പം കച്ചവടവും അഭിവൃദ്ധി പ്രാപിച്ചിരുന്നു. മുസിരിസ് (മുയിരി), നൗറ, തുണ്ടിസ്, നെൽകിന്ദ, ബകരെ, കൊട്ടനാര എന്നിവ സംഘകാലകേരളത്തിലെ പ്രധാന തുറമുഖങ്ങളായിരുന്നു. യവനരുടെ വലിയ കപ്പലുകൾ ചേരരാജാവിനു ചേർന്ന മനോഹരമായ ചുള്ളിയിലെ (പെരിയാർ) നുരകളിളക്കി മുയിരിപ്പട്ടണത്തിലെത്തി സ്വർണം കൊടുത്ത് കുരുമുളക് വാങ്ങിക്കൊണ്ടു പോയെന്ന് അകനാന്നൂറിൽ പാട്ടുണ്ട്. മുയിരി എന്ന മുസിരിസ് (Mousiris) കൊടുങ്ങല്ലൂരാണെന്നാണ് അഭിപ്രായം.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അധിവസിക്കുന്ന ജനവിഭാഗങ്ങൾ. ഒരു വംശീയ വിഭാഗം എന്നതിനെക്കാൾ പ്രാധാന്യം ദ്രാവിഡ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങൾ എന്ന അർഥത്തിനാണ്. ദക്ഷിണേന്ത്യൻ ജനവിഭാഗങ്ങളെ സൂചിപ്പിക്കാൻ പ്രാചീന ഗ്രീക്ക് ഭൗമശാസ്ത്രജ്ഞർ 'ദമിരിക്ക' എന്ന വാക്ക് ഉപയോഗിച്ചിരുന്നു. സംസ്കൃതത്തിൽ 'ദ്രവിഡി', 'ദമിലി' എന്നും പില്ക്കാലത്ത് 'ദ്രവിഡ', 'ദ്രാവിഡ' എന്നും പ്രയോഗിച്ചിട്ടുണ്ട്.

ഒറ്റ വാക്കിൽ പറഞ്ഞാൽ കേരളത്തിൽ ദ്രാവിഡർ മാത്രമാണ് ഉണ്ടായിരുന്നത്. ക്രിസ്തു വര്ഷം 50-ൽ മാർ തോമ ശ്ലീഹ കേരളത്തിൽ വന്നുവെന്നും ഏഴര പള്ളികൾ സ്ഥാപിച്ചു എന്നും കേരളത്തിലെ ക്രിസ്തീയ ബഹു ഭൂരിഭക്ഷം ക്രിസ്ത്യാനികളും വിശ്വസിച്ചു വരുന്നു

52 - ൽ ബ്രാഹ്മണരാണ്‌ ക്രിസ്തുമതം സ്വീകരിച്ചത് എന്ന സംവാദത്തിലൂടെ ഒരു സവർണ മേദാവിത്തം സ്ഥാപിയ്ക്കാൻ കേരളത്തിലെ സുറിയാനി (മലങ്കര ) ക്രിസ്ത്യാനികൾ ശ്രമിയ്ക്കുമ്പോൾ അവർക്ക് തിരുത്തണോ മറയ്ക്കാനൊ ആവാത്ത ചില ചരിത്ര സത്യങ്ങൾ ഇപ്പോഴും ബാക്കിയാകുന്നു.

അതിപുരാധന കാലം മുതല്ക്കേ യഹൂദന്മാർ കേരളത്തിൽ വ്യാപാരം നടത്തിയിരുന്നു എന്നതിന് വളരെ വ്യക്തമായ തെളിവുകള ഉണ്ട്. ശലമോൻ രാജാവിന്റെ കാലം മുതല്ക്കേ കേരളത്തിൽ നിന്നും സുഗന്ദ വ്യഞ്ചനങ്ങൽ യഹൂദർ വാങ്ങിയിരുന്നു . അങ്ങനെ യഹൂദ കുടികിടപ്പുണ്ടായിരുന്ന കേരളത്തിൽ അഹെഷൊരസ് രാജാവ്‌ എസ്തെർനെ രാജ്ഞി യായി തിരഞ്ഞെടുത്ത ശേഷം എബ്രായ ഗവർണർമാരെ അയച്ചിരുന്നു - അതിനു ശേഷം അറബികളും , ഇറാനികളും കേരളത്തിൽ വ്യാപാര ബന്ദം പുലർത്തിയിരുന്നു.

"https://ml.wikipedia.org/w/index.php?title=കേരള_നസ്രാണി_ചരിത്രം&oldid=3682503" എന്ന താളിൽനിന്ന് ശേഖരിച്ചത്